മൂവാറ്റുപുഴയില്‍ ജോലി തട്ടിപ്പ്: ഏജന്‍സി ഉടമ അറസ്റ്റില്‍
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ റിക്രൂട്ട്മെന്റ് ഏജന്‍സി ഉടമ അറസ്റ്റില്‍. മൂവാറ്റുപുഴ അഡോണ ഏജന്‍സി ഉടമ ഷാജി ആണ് അറസ്റ്റിലായത്. ഒന്നരക്കോടി രൂപയുടെ തട്ടിപ്പ് ഇയാള്‍ നടത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.