തിരുവനന്തപുരം: ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ കയറ്റുമതിക്ക് അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തി. അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാകുന്നത് കേരളമാണ്. 300 ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന ചെമ്മീന്‍ കേരളത്തില്‍ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.
ഈ കയറ്റുമതി ഇല്ലാതാകുന്നതോടെ കേരളത്തിലെ ഈ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരുടെ ജീവിതം പ്രതിസന്ധിയിലാകും. തവിട്ടുനിറമുള്ള ചെമ്മീന്‍, കരിക്കടി ചെമ്മീന്‍, കേരളത്തില്‍ നിന്നുള്ള ആഴക്കടല്‍ ചെമ്മീന്‍ എന്നിവ അമേരിക്കയിലെ ജനപ്രിയ ഇനങ്ങളാണ്.
നിരോധനം നടപ്പാക്കുന്നതോടെ കരിക്കടി, തവിട്ട് ചെമ്മീന്‍ എന്നിവയുടെ വില വലിയ തോതില്‍ ഇടിയുമെന്നാണ് സൂചന. നൂർ രൂപയിൽ താഴെ കേരള മാർക്കറ്റിൽ ഇനി ലഭ്യമാകുമെന്നാണ് സൂചന, മത്സ്യ കയറ്റുമതിയിലൂടെ ലഭിക്കുന്ന പണത്തെ അടിസ്ഥാനമാക്കിയാണ് മത്സ്യബന്ധന യാനങ്ങളുടെ പ്രവര്‍ത്തനം. തമിഴ്നാട്ടില്‍ നിന്ന് നൂറുകണക്കിന് മത്സ്യബന്ധന ബോട്ടുകള്‍ കേരളാ തീരത്തുണ്ട്. അവര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കേരളത്തിലെ ലാന്‍ഡിംഗ് സെന്ററുകളില്‍ എത്തിക്കുന്നു. അതിനാല്‍ തന്നെ ചെമ്മീന്‍ വ്യവസായം കേരളത്തിലും പുറത്തും ധാരാളം ആളുകള്‍ക്ക് വരുമാന മാര്‍ഗ്ഗം കൂടിയാണ്. ഇതാണ് ഇപ്പോൾ നിലച്ചിരിക്കുന്നത്
നിരോധന വാര്‍ത്ത വന്നയുടനെ തങ്ങള്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ടുവെന്നും ഇക്കാര്യത്തില്‍ പരിഹാരം കണ്ടുവരികയാണെന്നും സീ ഫുഡ് എക്സ്പോര്‍ട്ടേഴ്സ് യൂണിയന് പ്രസിഡന്റ് അലക്സ് നൈനാന് പറഞ്ഞു.