ഭാര്യ കയറിയില്ലെന്നറിഞ്ഞ യുവാവ് പരിഭ്രമിച്ചു ട്രെയിനിൽനിന്ന് ചാടി.ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപ്പെട്ട് കാല് ചതഞ്ഞരഞ്ഞു.ജീവൻ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം.
കാസര്‍കോട്: ട്രെയിനിൽനിന്ന് പ്ലാറ്റ്ഫോമിലേക്ക് ചാടിയ യുവാവിന്റെ കാൽ അറ്റു. തിങ്കളാഴ്ച രാത്രി കാസര്‍കോട് റെയില്‍വേ സ്റ്റേഷനിൽ രാത്രി 9 . മാണിയോട് കൂടിയാണ് സംഭവം ഉണ്ടായത് . തമിഴ്നാട് ഈ റോഡ് മൂലപ്പാളയത്തെ ശങ്കരനാ (37)ണ് പരിക്കേറ്റത്. നാട്ടിലേക്ക് പോകുന്നതിനായാണ് ശങ്കരനും സുള്ള്യ സ്വദേശിയായ ഭാര്യയും റെയില്‍വേ സ്റ്റേഷനിലെത്തിയത്. മംഗളൂരു-–-യശ്വന്ത്പൂര്‍ ട്രെയിനില്‍ ശങ്കരന് കയറിയപ്പോഴാണ് ഭാര്യ കയറിയില്ലെന്ന് അറിഞ്ഞത്. അതിനിടെ ട്രെയിൻ മുന്നോട്ട് നീങ്ങിയെങ്കിലും ഭാര്യ ഒട്ടപെട്ടുപോകുമെന്ന ഭയം അലട്ടിയ ശങ്കരന് പുറത്തേക്ക് ചാടി. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപെട്ടാണ് കാല് ചതഞ്ഞത്. ആര്‍പിഎഫും റെയില്‍വേ പൊലീസുമെത്തി പാളത്തിൽ നിന്ന് ശങ്കരനെ പുറത്തെടുത്തു. ഫയര്‍ഫോഴ്സെത്തി കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പരിയാരത്തേക്കും പിന്നീട് കോയമ്പത്തൂർ ആശുപത്രിയിലേക്കും മാറ്റി.
ചിത്രം പ്രതീകാത്മകം