വാക്സീന് സ്വീകരിച്ചശേഷം അസ്വസ്ഥത; ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശിനിയായ യുവതി മരിച്ചു
കാസര്‍കോട് : കോവിഡ് വാക്സീന് സ്വീകരിച്ചശേഷം അസ്വസ്ഥതകള്‍ അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന കാസര്‍കോട് വാവടുക്കം സ്വദേശിനി മരിച്ചു. ബിഎസ്ഡബ്ല്യു പൂര്‍ത്തീകരിച്ച രഞ്ജിത (21) ആണു മരിച്ചത്. എംഎസ്ഡബ്ല്യു പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു. ഓഗസ്റ്റ് മൂന്നിനാണ് കോവിഷീല്‍ഡിന്റെ ആദ്യ ഡോസ് ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍നിന്ന് സ്വീകരിച്ചത്.
തുടര്‍ന്ന് കടുത്ത പനിയും ഛര്‍ദിയും കാരണം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറില്‍ രക്തം കട്ടപിടിച്ചെന്ന് പരിശോധനയില്‍ കണ്ടെത്തി ശസ്ത്രക്രിയ നടത്തി. 10 ലക്ഷത്തില്‍ ഒരാള്‍ക്ക് ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാകാമെന്ന് ചില ആരോഗ്യവിദഗ്ധര്‍ പറയുന്നു.