മഞ്ചേശ്വരം എംഎല്‍എ എ.കെ.എം.അഷറഫിന് സഹപാഠികള്‍ സ്വീകരണം നല്കി മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും സഹപാഠികളുമാണ് സ്വീകരണം നല്‍കിയത്
മഞ്ചേശ്വരം: മഞ്ചേശ്വരം എംഎല്‍എ എ.കെ.എം.അഷറഫിന് സഹപാഠികള്‍ സ്വീകരണം നല്കി. മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും സഹപാഠികളുമാണ് സ്വീകരണം നല്‍കിയത്. എംഎല്‍എ ആയതിന് ശേഷം ലഭിച്ച സ്വീകരണങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത് സഹപാഠികള്‍ നല്കി ഈ സ്നേഹമാണെന്ന് നന്ദി പറഞ്ഞു കൊണ്ട് അഷറഫ് പറഞ്ഞു. മഞ്ചേശ്വരം ഗോവിന്ദപൈ കോളേജില്‍ പഠിച്ച് എംഎല്‍എ ആയതില്‍ അഭിമാനിക്കുന്നുവെന്നും കേളേജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ ജന.സെക്രട്ടറി വൈ.കൃഷ്ണദാസ് അദ്ധ്യക്ഷനായി. ഡോ.രത്നാകര മല്ലമൂലെ, മനോജ് കുമാര്‍ കാസര്‍കോട്, എസ്.എ.ജ്യോതി. ഹുസൈന് സിറ്റിസണ്‍ എന്നിവര്‍ സംസാരിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഖജാന്‍ജി മനാഫ് നുള്ളിപ്പാടി സ്വാഗതം പറഞ്ഞു.