ഓണ്‍ലൈന്‍ പഠനം: വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ വ്യവസായികളുടെ സഹായം
കാസർകോട് : ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ നല്‍കുന്നതിന് ജില്ലയിലെ വ്യവസായികള്‍ സഹായിക്കും. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ നിര്‍ദ്ദേശ പ്രകാരം ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) ഫിലിപ്പ് ചെറിയാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വ്യവസായ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. ജില്ലയില്‍ 44517 കുട്ടികള്‍ക്കാണ് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ലഭ്യമാക്കേണ്ടത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും കഴിഞ്ഞ വര്‍ഷം വിക്ടേഴ്സ് ചാനലിലൂടെ ഓണ്‍ലൈന്‍ പഠനം ആരംഭിച്ചപ്പോഴും സഹായസന്നദ്ധരായി വ്യവസായികള്‍ ഉണ്ടായിരുന്നു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ വി പുഷ്പ, കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജേഷ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ സജിത് കുമാര്‍, രേഖ,വ്യവസായ#ിക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.