ഓണക്കിറ്റിന് മറവിലെ അഴിമതി അന്വേഷിക്കണം: കോൺഗ്രസ്
നീലേശ്വരം: ഓണം കഴിഞ്ഞിട്ടും ഓണക്കിറ്റ് വിതരണം പൂർത്തീകരിക്കാത്ത സർക്കാരിന് ഓണകിറ്റ് വിതരണത്തിലല്ല മറിച്ച് അതിന്റെ മറവിൽ നടക്കുന്ന കോടിക്കണക്കിന് രൂപയുടെ അഴിമതിയിലാണെന്ന് കെ.പി സി.സി സെക്രട്ടറി എം. അസിനാർ കുറ്റപ്പെടുത്തി. ഓണക്കിറ്റ് വിതരണം പൂർത്തിയാക്കാത്തതി ൽ പ്രതിഷേധിച്ചും , ഓണകിറ്റിന്റെ മറവിൽ നടന്ന അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് കാഞ്ഞങ്ങാട് 28-ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊട്രച്ചാൽ റേഷൻ ഷോപ്പിന് മുന്നിൽ നടന്ന പ്രതിഷേധ സമരം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അസിനാർ