വീട്ടില്‍ വിരുന്നു വന്ന മരുമകനെ ഭാര്യാ പിതാവിന്റെ പരാതിയില്‍ പോലീസ് പിടിച്ചു. സംഭവം അറിഞ്ഞ് മൂക്കത്ത് വിരല്‍ വച്ച് നാട്ടുകാര്‍
കാസര്‍കോട്:ഭാര്യയുടെ വീട്ടില്‍ നിന്ന് ആഭരണങ്ങളും പണവും മോഷ്ടിച്ച കേസില്‍ യുവാവ് റിമാന്‍ഡിലായി.
ഉദുമ കുണ്ടോളംപാറയിലെ പിഎം മുഹമ്മദ് കുഞ്ഞി (38)യെയാണ് ഭാര്യാ പിതാവിന്റെ പരാതിയില്‍ ബേക്കല്‍ എസ്ഐ സാജു തോമസും സംഘവും അറസ്റ്റ് ചെയ്തത്. കോട്ടിക്കുളത്തെ എം അബ്ദുള്ളക്കുഞ്ഞിയുടെ പരാതിയിലാണ് അറസ്റ്റ്.
2019 ജൂലൈ മുതല്‍ പലപ്പോഴായി രണ്ടര ലക്ഷത്തോളം രൂപയുടെ ആഭരണങ്ങളും പണവും അബ്ദുള്ളക്കുഞ്ഞിയുടെ വീട്ടില്‍ നിന്ന് മോഷണം പോയിരുന്നു. മകളുടെ ഭര്‍ത്താവ് വിരുന്നു വന്നു മടങ്ങിപ്പോയ ശേഷമായിരുന്നു എല്ലായ്പ്പോഴും പണവും പണ്ടവും നഷ്ടപ്പെട്ടിരുന്നത്. മോഷ്ടാവിനെ കണ്ടെത്താനാകാതെ വീട്ടുകാര്‍ വലഞ്ഞതോടെ ചില ബന്ധുക്കള്‍ മരുമകനെ നിരീക്ഷിക്കാന്‍ തുടങ്ങി.
കഴിഞ്ഞ മാസം 29നും ഈ വീട്ടില്‍ മോഷണം നടന്നു. പിന്നാലെ അബ്ദുള്ളക്കുഞ്ഞി പൊലീസില്‍ പരാതി നല്കി. മരുമകൻ ആദ്യം നിഷേധിച്ചെങ്കിലും വീട്ടിനകത്ത് ഉള്ള സിസിടിവി ദൃശ്യങ്ങളിൽ മരുമകൻ അവൻ ഭാര്യയുടെ സഹോദരൻറെ റൂമിലേക്ക് കയറി പോകുന്നത് വ്യക്തമായി പൊതിഞ്ഞിരിന്നു. ഇതോടെ മരുമകനെ പൊലീസ് മുന്നിൽ പിടിച്ചുനിൽക്കാൻ പ്രതിക്ക് സാധിച്ചില്ല. അതേസമയം മോഷണ കേസിൽ അകത്തായ ഭർത്താവുമായി ഇനി ജീവിത സാധ്യമല്ലെന്ന നിലപാടിലാണ് ഭാര്യ.