കലാകാരന്മാരുടെ ക്ഷേമംഉറപ്പാക്കാൻ ജില്ലയിൽ സംഘടന നിലവിൽ വന്നു
പാലക്കുന്ന് : വിവിധ കലാകാരന്മാരെ ഒരു കുടക്കീഴിൽ അണിനിരത്തി അവരുടെ ക്ഷേമം
മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കാൻ ‘സംസ്കാര ആര്ടിസ്റ്റ്സ് വെൽഫയർ അസോസിയേഷൻ ഓഫ് കേരള’ ക്ക്
ജില്ലയിൽ തുടക്കമായി. നാടൻകല, ചിത്രകല, സംഗീതം, ക്ഷേത്ര വാദ്യകല, യക്ഷഗാനം, നാടകം, ഓട്ടൻതുള്ളൽ, കഥകളി, മാപ്പിളപ്പാട്ട് തുടങ്ങി എല്ലാ വിഭാഗം കലാകാരന്മാരെയും ഉൾപ്പെടുത്തി സംസ്ഥാന തലത്തിൽ രൂപം നൽകുന്നതിന്റെ തുടക്കമായാണ് ജില്ലയിൽ ‘സംസ്കാര’ നിലവിൽ വരുന്നതെന്ന് സംഘടകർ പറഞ്ഞു.
കോവിഡ് മഹാമാരിയിൽ നിത്യവൃത്തിക്കുപോലും വകയില്ലാത്ത കലാകാരന്മാരെ സഹായിക്കാൻ സർക്കാർ അടിയന്തര നടപടികൾ കൈകൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു. സുഭാഷ് മടിക്കൈ ഉദ്ഘാടനം ചെയ്തു. സുരേഷ് ബേക്കൽ അധ്യക്ഷത വഹിച്ചു.
ഉമേഷ് കാസർകോട്, ലക്ഷ്മികാന്ത് അഗ്ഗിത്തായ, ബൽരാജ് ബേഡകം, വേണു മാരാർ, രാജേന്ദ്രൻ മഡിയൻ, പദ്മനാഭ മാരാർ, പ്രശാന്ത് അഗ്ഗിത്തായ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ : സുരേഷ് ബേക്കൽ
(പ്രസി), സി.കെ. ശശിധരൻ, ഗോവിന്ദ മാരാർ (വൈ. പ്രസി), ബൽരാജ് ബേഡകം (സെക്ര), ചന്ദ്രശേഖരൻ മടിക്കൈ, സുമതി പെരിയ (ജോ. സെക്ര), മോഹനമാരാർ പുല്ലൂർ (ട്രഷ).