വ്യവസായിയെതട്ടിക്കൊണ്ടു പോയി പണം കവര്‍ന്ന കേസില്‍ അറസ്റ്റിലായവരില്‍ പോലീസുകാരനും
മാധ്യമപ്രവര്‍ത്തകനും
മുംബൈ: മഹാരാഷ്ട്രയിൽ വ്യവസായി ഉള്‍പ്പെടെ രണ്ട് പേരെ തട്ടിക്കൊണ്ടു പോയി പണം കവര്‍ന്ന കേസിൽ ഏഴു പേര് അറസ്റ്റിൽ. പാൽഘറിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം ഭായന്ദറിൽ നിന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്. രണ്ട് പേരെ കൂടി ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്.
അറസ്റ്റിലായവരിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും മാധ്യമപ്രവര്‍ത്തകനും ഉണ്ടെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 14നായിരുന്നു സംഭവം നടന്നത്. വ്യവസായിയെയും സുഹൃത്തിനെയും ഒറ്റപ്പെട്ട സ്ഥലത്തേയ്ക്ക് നാലംഗ സംഘം കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ ഇരുവര്‍ക്കും നേര്‍ക്ക് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി. നവി മുംബൈ പോലീസ് നിങ്ങളെ ഏറ്റമുട്ടലിൽ കൊലപ്പെടുത്താൻ തങ്ങളോടു ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു പ്രതികള്‍ പറഞ്ഞത്. വെറുതെ വിടാനായി 12 ലക്ഷം രൂപ വേണമെന്നും സംഘം ആവശ്യപ്പെട്ടു.
തുടര്‍ന്ന് ഇവരിൽ നിന്ന് പ്രതികള്‍ അൻപതിനായിരം രൂപയും 15000 രൂപയോളം വരുന്ന ഒരു ലോക്കറ്റും കവര്‍ന്നു. സംഘത്തിലുള്ളവര്‍ പോലീസുകാരാണെന്നാണ് കരുതിയതെന്നാണ് ഇരയായവര്‍ പറയുന്നത്. തുടര്‍ന്ന് പണവുമായി എത്തിയ സുഹൃത്തിൻ്റെ കാറിൽ കയറി ഇരുവരും സ്ഥലത്തു നിന്ന് രക്ഷപെടുകയായിരുന്നു.
തുടര്‍ന്ന് ഇവരുടെ പരാതിയിൽ പോലീസ് ഐപിസിയിലെ വിവിധ വകപ്പുകള്‍ ചുമത്തി കേസെടുക്കുകയായിരുന്നു. കേസിൽ ഇതുവരെ മൊത്തം ഏഴു പേരാണ് അറസ്റ്റിലായത്. ഇനി രണ്ട പ്രതികളെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്നും ഇവര്‍ക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.