പോലീസിനെ കണ്ട് തോണിയും കൊണ്ട് രക്ഷപെട്ടവര്‍ക്ക് പിന്നാലെ മറ്റൊരു തോണിയുമായി പോലീസ്.
അനധികൃതമായി മണല്‍ കടത്തുന്നതിന് അറുതി കണ്ടെത്താന്‍ പോലീസ് നടപടികള്‍ ആരംഭിച്ചു
കാസര്‍കോട്:കാസർകോട് ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ കാസർകോട് ടൌൺ സ്റ്റേഷൻ ഇൻസ്പെക്ടർ അജിത്ത് കുമാറും സംഘവമാണ് മണൽ കടത്തു അവസാനിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചത് . ആദ്യ ഘട്ടത്തിൽ മണൽ വാരലിൽ ഏർപ്പെട്ട തോണികൾ പിടിച്ചെടുക്കാനുള്ള നടപടികളാണ് ഇന്ന് തുടങ്ങിയത് . മൊഗ്രാൽ പുഴയിൽ നിന്നും അനധികൃതമായി മണൽ വാരലിൽ ഏർപ്പെട്ട 6 തോണികളും പിടിച്ചടുകയുകയും നിരവധി അനധികൃതമായി കടവുകളും പോലീസ് തകർക്കുകയും ചെയ്തു . പോലീസിന്റെ കണ്ണ് വെട്ടിച്ചു മണൽ കടത്തിൽ ഏർപ്പെട്ട തോണികളെ മറ്റൊരു തോണിയിൽ പോലീസ് പിന്തുടർന്നാ ണ് പിടികൂടി യത് .പോലീസിന്റെ നീക്കം മനസ്സിലാക്കാൻ നിരവധി ഇൻഫോർമർമാരെ നിരവിധി ഇടങ്ങളിൽ നിർത്തിയാണ് മൊഗ്രാൽ പുത്തൂരിൽ നിന്ന് അനധികൃമായി മണൽ കടത്തിയിരുന്നത് തീരദേശങ്ങളുടെ സംരക്ഷണം ഉറപ്പ് വരുത്താൻ പൊതു ജനങ്ങളും പോലീസിനോടൊപ്പം നിൽക്കണമെന്നും ഡി വൈ എസ പി അഭ്യർത്ഥിച്ചു . പോലീസ് സംഘത്തിൽ ഡി വൈ എസ് പി യുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ രാജേഷ്. ഓസ്റ്റിൻ തമ്പി.സുഭാഷ് കാസറകോട് സ്റ്റേഷനിലെ രാഹുലും പരിശോധനയിൽ പങ്കെ ടുത്തു .