സിപിഎം മുന് നീലേശ്വരം ഏരിയ സെക്രട്ടറി ടി.കെ.രവിക്ക് പാര്ട്ടിയുടെ താക്കീത് അന്വേഷണത്തിന് മൂന്നംഗസമിതി
നീലേശ്വരം:സിപിഎം മുൻ നീലേശ്വരം ഏരിയ സെക്രട്ടറിയും ഇപ്പോൾ ജില്ലാ കമ്മറ്റി അംഗവും
കിനാനൂർ-കരിന്തളം പഞ്ചായ ത്ത് പ്രസിഡണ്ടുമായ ടി.കെ. രവിക്ക് ജില്ലാ കമ്മറ്റിയുടെ ശാസന. ഇതോടൊപ്പം രവി ക്കെതിരെ ഒരു ലോക്കൽക മ്മറ്റിയംഗം നൽകിയ നിരവ ധി ആരോപണങ്ങൾ ഉന്നയി ച്ചുകൊണ്ടുള്ള പരാതി അ ന്വേഷിക്കാൻ ജില്ലാ കമ്മറ്റി മൂന്നംഗസമിതിയേയും നി യോഗിച്ചു.
ടി.കെ രവി ഏരിയാ സെക്രട്ടറിയായിരിക്കെ നീലേശ്വരം ഏരിയയിലെ വിവിധ നേതാക്കളുടെ സ്ത്രീ വിഷയ പ്രശ്നങ്ങൾ കൊണ്ട് പാർട്ടിയ്ക്ക് ഏറെ അവമതിപ്പുണ്ടാക്കിയിരുന്നു.
കരിന്തളം കയനിയിൽ സ്വകാര്യ കമ്പനി നിർമ്മിക്കു ന്ന സബ്സ്റ്റേഷനുമായി ബ ന്ധപ്പെട്ട് പഞ്ചായത്ത് പ്രസി ഡണ്ട് എന്ന നിലയിൽ രവി എടുത്ത നിലപാടുകൾ വഴി വിട്ടതാണെന്നും പാർട്ടിക്ക് യോജിച്ചതല്ലെന്നും ഇത്തരം കാര്യങ്ങളിൽ ഇടപെടു മ്പോൾ പാർട്ടിയെ അറിയി ക്കാത്തതും ഗുരുതരമായ കു റ്റമാണെന്നും ജില്ലാ കമ്മറ്റി യോഗം കണ്ടെത്തി. തുടർ ന്നാണ് ശാസിച്ചത്. ഇക്കാ ര്യം കരിന്തളം ലോക്കൽക മ്മറ്റിക്കുകീഴിലെ ബ്രാഞ്ചുക ളിൽ റിപ്പോർട്ട് ചെയ്യാനും ജി ല്ലാ കമ്മറ്റി തീരുമാനിച്ചു.
ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാൻ ജില്ലാസെ ക്രട്ടറിയേറ്റംഗം പി.ജനാർദ്ദ നൻ, ജില്ലാ കമ്മറ്റി അംഗങ്ങ ളായ പി.അപ്പുകുട്ടൻ, തൃക്ക രിപ്പൂരിലെ ഇ.കുഞ്ഞിരാമൻ എന്നിവരെയാണ് അന്വേഷ ണകമ്മീഷനായി നിയോഗിച്ച ത്. സിപിഎം നീലേശ്വരം സെൻട്രൽ ലോക്കൽ കമ്മറ്റി യംഗം കെ.വി.വേണുഗോപാ ലൻ നൽകിയ പരാതിയിലാ ണ് രവിക്കെതിരെ പാർട്ടി അ ന്വേഷണത്തിന് ഉത്തരവിട്ട ത്. നീലേശ്വരം ഇ.എം.എസ് സ്മാരക മന്ദിരത്തിൽ കേന്ദ്ര കമ്മറ്റിയംഗം പി.കരുണാകരന്റെ സാന്നിധ്യത്തിൽ ചേർ
ന്ന യോഗത്തിലാണ് ഈ തീ രുമാനം. ജില്ലാ കമ്മറ്റിയോഗ ത്തിന് മുമ്പുനടന്ന സെക്രട്ട റിയേറ്റ് യോഗത്തിൽ കത്ത് ചർച്ചയ്ക്ക് വെച്ചപ്പോൾ സെ ക്രട്ടറിയേറ്റ് അംഗങ്ങളായ വി. കെ.രാജനും സാബു അബ ഹാമും കത്ത് ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്ന നിലപാടാ ണ് സ്വീകരിച്ചത്. പാർട്ടി സ മ്മേളനങ്ങൾ ആസന്നമായിരി ക്കെ മുതിർന്ന നേതാവിനെ തിരെ അന്വേഷണം വരുന്ന ത് സമ്മേളനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന നി ലപാടാണ് ഇരുവരും കെെ ക്കൊണ്ടത്. എന്നാൽ ടി.കെ. രവിക്കെതിരെയുള്ള പരാതി അതീവഗൗരവമുള്ളതാണെന്നും അ ടിയന്തിരമായി തന്നെ ചർച്ച ചെയ്യണമെന്നു മായിരുന്നു സെക്രട്ടറിയേറ്റിലെ മറ്റ് അം ഗങ്ങൾ നിലപാട് കൈക്കൊ ണ്ടത്. തുടർന്നാണ് വിഷയം ജില്ലാ കമ്മറ്റിയുടെ മുന്നിലേ ക്ക് വന്നത്. വേണുഗോപാലൻ സംസ്ഥാന കമ്മറ്റിക്ക് നൽകി യ പരാതി മാസങ്ങൾക്ക് മുമ്പ് തന്നെ ചർച്ചചെയ്യാൻ ജി ല്ലാ കമ്മറ്റിക്ക് നൽകിയെങ്കി ലും ഒരുവർഷത്തോളം പരാ തി ഫ്രീസറിൽ വെക്കുകയാ യിരുന്നു. എന്നാൽ കരുവ ന്നൂർ ബാങ്കിൽ കോടികളു ടെ വെട്ടിപ്പ് നടന്ന സംഭവ
ത്തിൽ പാർട്ടിക്ക് വീഴ്ചപറ്റി യതായുള്ള വിലയിരുത്തൽ വ ന്നതിന് പിന്നാലെയാണ് രവി ക്കെതിരെയുള്ള കത്ത് ചർച്ച ചെയ്യാൻ പാർട്ടി ജില്ലാ സെ ക്രട്ടറിയേറ്റ് തീരുമാനിച്ചത്. ക രുവന്നൂർ ബാങ്ക് സംഭവത്തിൽ പാർട്ടി നേതാക്കൾക്കെതിരെ ഗുരുതരമായ ക്രമക്കേടുകൾ സംബന്ധിച്ച് പാർട്ടിക്ക് പരാ തി ലഭിച്ചിട്ടും അത് ഗൗരവ ത്തിൽ എടുക്കാത്തതാണ് പാർട്ടിക്കെതിരെ വൻ ആരോ പണം ഉയരാൻ സാഹചര്യം ഉണ്ടായത്. അത്തരമൊരു അ വസ്ഥ ജില്ലയിൽ ഉണ്ടാകരുത്. എന്ന നിലപാടാണ് നേതൃത്വം കൈക്കൊണ്ടത്. ടി.കെ.രവി സിപിഎം നീലേശ്വരം ഏരിയാ സെക്രട്ടറിയായിരുന്ന കാല ത്തുണ്ടായിരുന്ന പാർട്ടി വിരു ദ്ധനടപടികളാണ് വേണുഗോ പാലൽ നൽകിയ പരാതിയി ലുള്ളത്. കരിന്തളം ഗവൺ മെന്റ് കോളേജിന്റെ ഉദ്ഘാട നവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഇല്ലായിരുന്നുവെ ന്നതുൾപ്പെടെ ചില സാമ്പത്തി ക ആരോപണങ്ങളും പരാതി യിൽ ഉന്നയിച്ചിട്ടുണ്ട്. പരാതി കൾക്കെല്ലാം അടിസ്ഥാനപര മായ തെളിവുകളും നൽകിയി ട്ടുണ്ടെന്നാണ് അറിയുന്നത്. ഇ തിനുപുറമെ പാർട്ടി അംഗങ്ങളല്ലാത്തവർ നൽകിയ ചില പരാതികളും ഇതോടൊപ്പം അ ന്വേഷിക്കും. എന്നാൽ തനി ക്കെതിരെ അടിസ്ഥാനരഹിത മായ ആരോപണങ്ങളാണ് ഉന്ന യിക്കപ്പെട്ടതെന്നും ഇതിന്റെ യൊക്കെ പിന്നിൽ നീലേശ്വര ത്ത് വി.എസ് ഗ്രൂപ്പിന് നേതൃ ത്വം നൽകിയ ചില പ്രമുഖനേ താക്കളാണെന്നും രവി യോഗ ത്തിൽ ആരോപിച്ചു. നീലേശ്വ രത്ത് വിഎസിന്റെ പേരിൽ ഉ യർന്നുവന്ന വിഭാഗീയതയെ ഇ ല്ലാതാക്കിയതിന് തന്നോട് ആവിഭാഗം പകപോക്കുകയാ ണെന്നും രവി യോഗത്തിൽ പറഞ്ഞു.
അതേസമയം കിനാനൂർ കരിന്തളം പഞ്ചായത്ത് മുൻ പ്രസിഡണ്ട് വിധുബാലക്കെ തിരെ അച്ചടക്ക നടപടി ഉ ണ്ടായപ്പോൾ യോഗം കഴി ഞ്ഞ് ഏതാനും നിമിഷങ്ങൾ ക്കുള്ളിൽ തന്നെ വിധുബാല ക്കെതിരെയെടുത്ത അച്ചടക്ക നടപടിയെ കുറിച്ച് ലോക്കൽ കമ്മറ്റിയുടെ പേരിൽ സമു ഹമാധ്യമങ്ങളിൽ വന്ന അ റിയിപ്പ് തയ്യാറാക്കിയത് ടി. കെ.രവിയുടെ നേതൃത്വത്തി ലായിരുന്നുവെന്നും തികച്ചും പാർട്ടി നയങ്ങൾക്ക് വിരുദ്ധ മായി ഇത്തരമൊരു വിശദീ കരണകുറിപ്പ് തയ്യാറാക്കി മാ ധ്യമങ്ങൾ പ്രചരിപ്പിച്ചപ്പോ ഴും പാർട്ടി നേതൃത്വം മൗ നം പാലിച്ചതിനെ യോഗ ത്തിൽ പങ്കെടുത്ത മുതിർന്ന നേതാവ് നിശിതമായി വിമർ ശിച്ചു.
കൊറോണ പ്രതിരോധവു മായി ബന്ധപ്പെട്ട് കിനാനൂർ -കരിന്തളം പഞ്ചായത്തിന് കീഴിൽ നടത്തിയ പണപ്പിരി വും അന്വേഷണപരിധി യിൽ കൊണ്ടുവരണമെന്ന് ക രിന്തളത്തെ ഒരുവിഭാഗം നേ താക്കൾ ആവശ്യപ്പെടുന്നു ണ്ട്. കൊറോണ പരിചരണ കേന്ദ്രങ്ങളിലേക്കെന്ന പേ രിൽ വൻപിരിവാണ് പഞ്ചാ യത്തിലൂടനീളം നടത്തിയത്. 10,000 രൂപമുതൽ മേൽപ്പോ ട്ട് ആളുകളുടെ ലിസ്റ്റ് തയ്യാ റാക്കിയാണ് പണപ്പിരിവ് ന ടത്തിയത്. ഇതിന് ചില കോൺഗ്രസ് അംഗങ്ങളും കൂട്ടുനിന്നതായും പാർട്ടി അ ണികൾ ആരോപണം ഉന്ന യിച്ചിട്ടുണ്ട്. പാർട്ടി അന്വേഷ ണ കമ്മീഷനെ നിയോഗിച്ച തോടെ കൂടുതൽ പേർ പ രാതിയുമായി രംഗത്തുവരാ നാണ് സാധ്യത.