എല്ലാവര്ക്കും ആശങ്കയുണ്ട് എല്ലാവരും എങ്ങനെ രക്ഷപ്പെട്ടു എന്നറിയില്ല. കാബൂല്‍ നിന്നും ദ്വിദില് രാജീവ് കണ്ണൂരിലിറങ്ങി
കണ്ണൂര്‍: അഫ്ഗാനിസ്ഥാനിലെ കബൂളില്‍ കുടുങ്ങിയ തലശേരി സ്വദേശി ഒടുവില്‍ കണ്ണൂരിലെത്തി. എട്ട് മാസങ്ങള്‍ക്ക് മുമ്പ് ലോജിസ്റ്റിക്സ് ബിസിനസുമായി ബന്ധപ്പെട്ട് കാബൂളിലെത്തിയ കൊടിയേരി മാടപ്പീടികക്ക് സമീപത്തെ ചക്കരാലയത്തില് ദ്വിദില് രാജീവാണ് ഇന്നുച്ചക്ക് 12 മണിയോടെ
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. എയര്‍ഇന്ത്യയുടെ പ്രത്യേക വിമാനത്താവളത്തില്‍ നിരവധി പേര്‍ക്കൊപ്പമാണ് ദ്വിദില് നാട്ടിലെത്തിയത്. താലിബാന് കാബൂള്‍ കീഴടക്കിയതിന് ശേഷം
ദ്വിദിലിനെ പറ്റി ഒരു വിവരവുമില്ലായിരുന്നു.150 പേര് ഒരുമിച്ചയിരുന്നുവെന്ന് ദ്വിദില്പറഞ്ഞു. രക്ഷപ്പെടാനായി എയര്‍പോര്‍ട്ടിലേക്ക് വരുന്ന വഴിയില്‍ അവര്‍ തടഞ്ഞിരുന്നു. നിങ്ങളെന്തിനാണ് പോകുന്നത് എന്നാണവര്‍ ചോദിച്ചത്. ഇനി താലിബാന്റെ ഭരണം നല്ല രീതിയിലായിരിക്കില്ല. അഫ്ഗാനിസ്ഥാ
നില് ആരും നില്ക്കുന്നില്ല അഫ്ഗാനികള്‍ വരെ നാട് വിടുകയാണ്. എല്ലാവര്ക്കുംആശങ്കയുണ്ട് . എല്ലാവരും എങ്ങനെ രക്ഷപ്പെട്ടു എന്നറിയില്ല. അഫ്ഗാനിസ്ഥാനിലെ രണ്ട് സംസ്ഥാനങ്ങളില്‍ നിലവില്‍ പ്രതിഷേ
ധം നടക്കുന്നുണ്ട് പെണ്‍കുട്ടികള്‍ അഞ്ച്മണിക്ക് ശേഷം പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ല. ബുര്‍ഖ ധരിച്ചതിന് ശേഷം മാത്രമേ അവരെ പുറത്തിറങ്ങാന്‍ അനുവദിക്കുന്നുള്ളുവെന്നും ദ്വിദില് പറഞ്ഞു. കേരള
സര്‍ക്കാര്‍ തനിക്ക് വേണ്ടി പ്രത്യേക പരിഗണന നല്‍കിയെന്നും ദ്വിദില് പറഞ്ഞു.അതില്‍ സര്‍ക്കാരിനോട് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ടെന്നും ദ്വിദില് പറഞ്ഞു.ഇന്നലെയാണ് ഇന്ത്യക്കാരുമായി ആദ്യ വിമാനം ഡല്‍ഹിയില്‍ പറന്നിറങ്ങിയത്