കാസർകോട്:അർബുദ രോഗ ചികിത്സ തുടരുന്ന മഞ്ചേശ്വരം സ്വദേശിയായ 16 കാരൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു.ഇന്ന് രാവിലെയാണ് ദാരുണാന്ത്യം ഉണ്ടായത്.മഞ്ചേശ്വരം വോർക്കാടി പാഡയിലെ പരേതനായ ജറാൾഡ് ഡിസൂസയുടെ മകൻ ഓസ്റ്റിൻ ഡിസൂസയാണ് മരിച്ചത്.ചികിത്സാർത്ഥമാണ് കോട്ടയത്തെത്തിയത്.നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അത്യാഹിതം.പിതാവ് കഴിഞ്ഞകൊല്ലം വാഹനാപകടത്തിലാണ് മരിച്ചത്.പ്രസിലായാണ് മാതാവ്.ആരോണും ആഡ്ലിനും സഹോദരങ്ങൾ.മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിക്കും.