ഉപ്പള ബേക്കുര്‍ ശാന്തിഗുരി – പച്ചംപള റോഡിലെ കുബണുര്‍ സ്കൂളിനടുത്തുള്ള കുബണുര്‍ പുഴയുടെ പാലത്തിന്റെ ഒരു തൂണു തകര്‍ന്നു. പാലത്തിനടുത്തുള്ള മരം കഴിഞ്ഞ ദിവസം രാവിലെയോടെ മറിഞ്ഞു വീണപ്പോള്‍ തൂണുള്പ്പെടെ ഒന്നിച്ചു വീഴുകയായിരുന്നു.
ഉപ്പള : 30 വര്‍ഷം പഴക്കമുള്ള കുബണുര്‍ പുഴയ്ക്കു കുറുകെയുള്ള പാലത്തിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് പ്രദേശവാസികള്‍ അധികൃതരോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. മരത്തിന്റെ വേരുകള്‍കൊണ്ട് തൂണിന്റെ അടുത്തുള്ള ഭാഗം പൊതിഞ്ഞിരുന്നതുകൊണ്ട് തന്നെ പാലത്തിന്റെ തൂണ് അപകടാവസ്ഥയിലായിരുന്നു. കഴിഞ്ഞ ദിവസം പാലത്തിനടുത്തുള്ള മരം മറിഞ്ഞു വീണപ്പോള്‍ തൂണുള്പ്പെടെ ഒന്നിച്ചു വീഴുകയായിരുന്നു. ഇരുഭാഗത്തെയും യാത്രക്കാര്‍ക്കു പുഴ കടക്കണമെങ്കില്‍ ഇപ്പോള്‍ 15 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യേണ്ട അവസ്ഥയിലാണ്. സ്കൂള്‍ തുറന്നാല്‍ കുട്ടികളടക്കമുള്ളവരെ ഇതേറെ ബുദ്ധിമുട്ടിലാക്കും. പാലത്തിന്റെ അടിയില്‍ കുബന്നൂര്‍ പുഴ ശക്തമായി ഒഴുകുന്നതുകൊണ്ട് തന്നെ അപകട സാധ്യത കണക്കിലെടുത്ത് പാലത്തിലൂടെയുള്ള വാഹന ഗതാഗതം ഒഴിവാക്കാന്‍ പൊലീസ് കല്ലുകള്‍ വെച്ച് റോഡ് അടച്ചിട്ടുണ്ട്…ദിവസേന നൂറില്‍ പരം വാഹനങ്ങള്‍ ശാന്തിഗുരിലേക്കും കുബന്നൂര്‍ വില്ലേജ് പരിസരത്തേക്കും എത്തിചേരുന്ന പാലമാണ് തകര്‍ന്നത്. പാലം തകര്‍ന്നതോടെ പ്രദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്. എത്രയും പെട്ടെന്ന് പാലം പുതുക്കി നിര്‍മിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം