കോട്ടികുളത്ത് യുവാവ് തീവണ്ടി തട്ടി മരിച്ച നിലയിൽ
ബേക്കൽ: യുവാവ് തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി .കോളികുളം കുന്നുമ്മൽ പ്രഭാകരൻ – കമലാക്ഷി ദമ്പതികളുടെ മകൻ അർജുൻ (24)നെ ഇന്ന് രാവിലെ കുന്നുമ്മൽ തറവാട്ടിനു മുൻവശത്തെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടത് .കാസർകോട് നാഷണൽ ഇലക്ട്രോണിക് സ്ഥാപനത്തിലെ ജീവനക്കാരാണ്. പതിവു ജോലിക്ക് പോയിരുന്ന അർജുൻ ഇന്നലെ ഏറെ വൈകിയും വിട്ടിൽ എത്തിയിരുന്നില്ല. വിട്ടുകാർക്ക് അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം റെയിൽപാളത്തിൽ കണ്ടത്. ബേക്കൽ പോലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണം വ്യക്തമല്ല .സഹോദരങ്ങൾ: പ്രജിൽ ( കപ്പൽ ജീവനക്കാരൻ ) ,അഖിൽ .