ഐഎൻഎല്ലിൽ കൂട്ട നടപടി; സംസ്ഥാന, ജില്ലാ നേതാക്കളെ പുറത്താക്കി
കാസര്‍കോട്: സംസ്ഥാന തലത്തിൽ ഐഎന്‍എല്ലില്‍ ഉണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന് വഹാബ് ,ഖാസിം പക്ഷങ്ങളെ അംഗീകരിക്കാത്ത വിഭാഗം ഭാരവാഹികള്‍ക്കെതിരെ നടപടി. കഴിഞ്ഞ ദിവസം ഇവർ’ഐഎന്‍എല്‍ സേവ് ഫോറം’ എന്ന പേരിൽ സംഘടന രൂപീകരിച്ചിരുന്നു.
ഐഎൻഎൽ സംസ്ഥാന കൗൺസിൽ അംഗവും തൃക്കരിപ്പൂർ പഞ്ചായത്ത് മെംബറുമായ എംകെ ഹാജി കോട്ടപ്പുറം, എംഎ.കുഞ്ഞബ്ദുല്ല, എകെ. കംബാര്‍, ജില്ലാ സെക്രട്ടറിമാരായ ഇക്ബാല്‍ മാളിക, റിയാസ് അമലടുക്കം, അമീര്‍ കോടി, ജില്ല പ്രവര്‍ത്തകസമിതി അംഗങ്ങളായ ഹാരിസ് ബെടി, മുസ്തഫ കുമ്ബള, മമ്മു കോട്ടപ്പുറം, സാലിം ബേക്കല്‍ എന്നിവരെ പാര്‍ട്ടിയുടെ വിവിധ ഭാരവാഹിത്വത്തില്‍ നിന്ന് നീക്കം ചെയ്തു. പാര്‍ട്ടി മെംബര്‍ഷിപ് പ്രവര്‍ത്തനം ജില്ലയില്‍ സജീവമായി നടക്കുന്ന ഈ സാഹചര്യത്തില്‍ പരസ്യ പ്രസ്താവനയിലൂടെ ഗുരുതരമായ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് അച്ചടക്ക നടപടി.
പാര്‍ട്ടിയുടെ പ്രഥമിക അംഗത്വത്തില്‍ നിന്ന് ഇവരെ നീക്കം ചെയ്യുന്നതിനായി മേല്‍ ഘടകത്തോട് ശിപാര്‍ശയും ചെയ്തു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ എന്‍.ൈവ.എല്‍ ജില്ല ഭരവാഹികളായ സിദ്ദീഖ് ചേരൈങ്ക, അന്‍വര്‍ മാങ്ങാടന്‍ എന്നിവരെ രണ്ട് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായും ജില്ലാ കമ്മിറ്റി അറിയിച്ചു