റോക്കി ഭായ് ഉടൻ എത്തുന്നു; കെ ജി എഫ് 2-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് പൃഥ്വിരാജ്
സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെ ജി എഫ് 2. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ് ഉൾപ്പടെയുള്ള അണിയറപ്രവർത്തകർ. 2022 ഏപ്രിൽ 12നാണ് സിനിമയുടെ റിലീസ്.
പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് ‘കെജിഎഫ് 2’ന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ നേരത്തെ നിരവധി തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കേണ്ടി വന്നിരുന്നു.
യഷിനൊപ്പം ബോളിവുഡ് താരങ്ങളായ സഞ്ജയ് ദത്തും രവീണ ടണ്ടനും കെജിഎഫിൽ അണിനിരക്കുന്നുണ്ട്. അധീര എന്ന വില്ലൻ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. മുരളി ശർമ്മയാണ് മറ്റൊരു പ്രധാന താരം.whatsappfacebook