പെൺകുട്ടിയുടെ ചിത്രങ്ങൾ മോശമായി പ്രചരിപ്പിച്ച ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ
കോഴഞ്ചേരി: പെൺകുട്ടിയുടെ ചിത്രങ്ങൾ മോശമായി പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഇലന്തൂർ സ്വദേശി നിഖിലിനെയാണ് (20) ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് കൊട്ടാരക്കര ജയിലിൽ അടച്ചു. നിഖിൽ അയച്ചുനൽകിയ ചിത്രങ്ങൾ മറ്റുള്ളവരുമായി പങ്കുെവച്ചവരുടെ ഫോണുകൾ പൊലീസ് പരിശോധിക്കുകയാണ്.
പോക്സോ, ഐ.ടി വകുപ്പുകൾ പ്രകാരമാണ് കേസ്. പ്രതി രണ്ടു വർഷമായി പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു. സ്കൂൾ വിദ്യാഭ്യാസകാലത്ത് ആരംഭിച്ച സൗഹൃദം അപകടമാകുമെന്ന് തിരിച്ചറിഞ്ഞ് പെൺകുട്ടി പിന്മാറി. ഇതാണ് ഇയാളെ പ്രകോപിതനാക്കിയത്.
പ്ലസ് ടു വിദ്യാർഥിനിയുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ നാട്ടുകാർ ബന്ധുക്കളെ വിവരം അറിയിച്ചു. രക്ഷിതാക്കൾ ആറന്മുള സ്റ്റേഷൻ ഹൗസ് ഓഫിസർ പി.എം. ലിബിക്ക് പരാതി നൽകി. സൈബർ സെല്ലിെൻറ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നിഖിൽ കുടുങ്ങിയത്.
ഇയാൾ ആർ.എസ്.എസ് പ്രവർത്തകനാണെന്ന് പറയുന്നു. ഇയാൾക്കൊപ്പം പെൺകുട്ടിയെ അപമാനിക്കും വിധം ചിത്രങ്ങൾ പ്രചരിപ്പിച്ചതിനാണ് പത്ത് ഫോണുകൾ പൊലീസ് പരിശോധനയ്ക്കെടുത്തത്.