കണ്ണൂരില്‍ റോഡരികില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തി
കണ്ണൂര്‍: കണ്ണൂര്‍ പൊതുവാച്ചേരിയില്‍ റോഡരികില്‍ മൃതദേഹം കണ്ടെത്തി. ചാക്കില്‍ കെട്ടിയ നിലയില്‍ റോഡിന് സമീപത്തെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സ്ഥലത്ത് പോലീസെത്തി പരിശോധന നടത്തുകയാണ്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
ഓഗസ്റ്റ് 9ന് ഒരു വീട്ടിലെ തേക്ക് മരം മോഷണം പോയതുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ ഒരാള്‍ പോലീസിന് കൈമാറിയിരുന്നു. ഈ വിവരങ്ങള്‍ നല്കിയ ആളാണോ കൊലചെയ്യപ്പെട്ടത് എന്നാണ് പോലീസിന്റെ സംശയം. ഇയാളെ രണ്ട് ദിവസമായി കാണാനില്ലെന്ന് പോലീസ് പറയുന്നു.