കൊല്ലം: കടയ്ക്കലില്‍ വാഹനപരിശോധനക്കിടെ നിര്‍ത്താതെ പോയ ബൈക്ക് യാത്രികനെ പൊലീസ് ലാത്തികൊണ്ട് എറിഞ്ഞുവീഴ്ത്തി. ഗുരുതര പരിക്കോടെ യാത്രികന് കിഴക്ക്ഭാഗം സ്വദേശി സിദ്ദിഖ്(19)നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏറ് കൊണ്ട് നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് ബൈക്ക് മറ്റൊരു കാറിലിടിച്ച് വീഴുകയായിരുന്നു. സിദ്ദിഖിെന്റ തലക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ സിദിഖിനെ കായംകുളം ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പൊലീസ് കടന്നുകളഞ്ഞു. ബന്ധുക്കളെത്തിയാണ് യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.
പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ പാരിപ്പള്ളി – മടത്തറ റോഡ് ഉപരോധിച്ചു. കാഞ്ഞിരത്തുംമൂട് ഭാഗത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. സിദ്ദിഖിനു നേരെ ലാത്തിയെറിഞ്ഞ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന് ചന്ദ്രമോഹനെ സസ്പെന്‍ഡ് ചെയ്തു.