പ്രമേഹ രോഗികള്‍ ഇനി ചോക്ലേറ്റിനെ പേടിച്ചോടേണ്ട; അറിഞ്ഞിരിക്കാം ചോക്ലേറ്റിന്റെ ഈ ഗുണങ്ങളെ
ചോക്ലേറ്റ് കഴിയ്ക്കുന്നതിന്റെ ദോഷങ്ങള്‍ ഒരുപാട് നമ്മള് കേട്ടിട്ടുണ്ടാകും എന്നാല്‍ ആരും നല്ലതു പറഞ്ഞ് കേട്ടിട്ടില്ല. ചോക്ലേറ്റ് കഴിച്ചാല്‍ ഷുഗര്‍ വരും തടി കൂടും തുടങ്ങി ഒരുപാട് ദോഷങ്ങളാണ് എല്ലാവരും പറയാറ്. എന്നാല്‍ ചോക്ലറ്റിന്റെ ഗുണങ്ങള്‍ ആര്‍ക്കും അറിയില്ല. നോക്കാം ചോക്ലേറ്റ് കഴിയ്ക്കുമ്പോഴുള്ള ഗുണങ്ങള്‍
ഇതിലെ പ്രധാന ചേരുവയായ കൊക്കോയില്‍ ഫിനോളിക് സംയുക്തങ്ങള്‍ സജീവമാണെന്നും അവ ആരോഗ്യത്തിന് നല്ലതാണെന്നും പഠനങ്ങള്‍ പറയുന്നുണ്ട്. മഗ്നീഷ്യം, സിങ്ക്, ആന്റി ഓക്സിഡന്റ്സ് എന്നിവ ചോക്ലേറ്റില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഫോസ്ഫേറ്റ്, പ്രോട്ടീന്‍, കാല്‍സ്യം മുതലായവ ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കുന്നു. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് രക്തസമ്മര്‍ദം ശരിയായ അളവില്‍ നില നിര്‍ത്താന്‍ സഹായിക്കുന്നുണ്ട് .
അതുപോലെ തന്നെ ഒട്ടേറെ പോഷകഗുണങ്ങള്‍ അടങ്ങിയതാണ് ചോക്ലേറ്റ്. 70-85 ശതമാനം വരെ കൊക്കോ അടങ്ങിയ 100 ഗ്രാം ചോക്ലേറ്റ് ബാറില്‍ നാരുകള്‍, ഇരുമ്പ്, മഗ്നീഷ്യം, കോപ്പര്‍, മാംഗനീസ് എന്നിവയുമുണ്ട്. കൂടാതെ പൊട്ടാസ്യം ഫോസ്ഫറസ്, സിങ്ക്, സെലീനിയം എന്നിവയും. സാച്ചുറേറ്റഡ്, മോണോ സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും ഡാര്‍ക്ക് ചോക്ലേറ്റിലുണ്ട്. സിങ്കിന്റെ ഏറ്റവും വലിയ സ്രോതസ്സാണ് ഡാര്‍ക്ക് ചോക്ലേറ്റ്. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
കൂടാതെ രക്തസമ്മര്‍ദം കുറയ്ക്കാന്‍ ചോക്ലേറ്റ് നല്ലതാണ്. ഹൃദ്രോഗസാധ്യത, സ്ട്രോക്ക് എന്നിവ തടയാനും ചോക്ലേറ്റ് കൊണ്ടു സാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. രക്തത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ചോക്ലേറ്റ് സഹായിക്കും.
പ്രമേഹരോഗികള്‍ ഏറ്റവും കൂടുതല്‍ പേടിക്കുന്ന ഒന്നാണ് ചോക്ലേറ്റ് എന്നാല്‍ ഇനി പേടിക്കേണ്ട കാരണം ഡാര്‍ക്ക് ചോക്ലേറ്റിലടങ്ങിയിരിക്കുന്ന ഫ്ലവനോയ്ഡ് എന്നറിയപ്പെടുന്ന ആന്റി ഓക്സിഡന്റുകളാണ് പ്രമേഹം വരുന്നത് നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. ഡാര്‍ക്ക് ചോക്ലേറ്റിലെ ഫ്ലവനോള്‍ നൈട്രിക് ഓക്സൈഡിന്റെ അളവ് കൂട്ടുകയും ഇന്‍സുലിന്‍ അളവിനെ നിയന്ത്രിച്ച് നിര്‍ത്തുകയും ചെയ്യുന്നു
തടി കൂടും എന്ന ഭയംകൊണ്ട് ചോക്ലേറ്റ് കഴിയ്ക്കാത്തവര്‍ ഇനി പേടിക്കേണ്ട. ഡാര്‍ക്ക് ചോക്ലേറ്റുകള്‍ കഴിച്ചാല്‍ ശരീരഭാരം ഒരു പരിധി വരെ കുറയ്ക്കാനാകും. കാരണം ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാല്‍ വിശപ്പ് കുറയുകയും മറ്റ് മധുരമോ ഭക്ഷണപദാര്‍ഥങ്ങളോ കഴിക്കുന്നത് കുറയുകയും ചെയ്യും. ഇത് സ്വാഭാവികമായും ശരീര ഭാരം കുറയാന്‍ ഇടയാക്കും. കൂടാതെ ഡാര്‍ക്ക് ചോക്ലേറ്റിലടങ്ങിയിരിക്കുന്ന ഫ്ലവനോയ്ഡും പോഷകങ്ങളും ഇതിനു സഹായിക്കുന്നതാണ്.