ചാക്കിൽ തലച്ചുമടായി മണൽ കടത്തുകയായിരുന്ന അതിഥി തൊഴിലാളി ട്രെയിൻ തട്ടി മരണപ്പെട്ടു ; മണൽകടത്ത് തലവനെതിരെ കേസെടുത്തു പോലീസ് .
മഞ്ചേശ്വരം: കടൽക്കരയിൽ നിന്നും ചാക്കിൽ തലച്ചുമടായി മണൽ കടത്തുകയായിരുന്ന അതിഥി തൊഴിലാളി ട്രെയിൻ തട്ടി അധി ദാരുണമായി കൊല്ലപ്പെട്ടു . കർണാടക ഷിമോഗയിലെ ഗുത്യമ്മയുടെ മകൻ സൂര്യ (25) ആണ് മരിച്ചത്.
സംഭവത്തിൽ മണൽകടത്ത് സംഘത്തിനെതിരെയും കേസെടുത്തു. മണൽ കടത്തു തലവന്മാരായ കൗസർ പെരിങ്ങാടി ഇബ്രാഹിം എം എസ് എന്നിവരുടെ നേതൃതത്തിലാണ് ഇവിടെ മണൽ കടത്തു നടന്നുവരുന്നത് . പോലീസിന്റെ കണ്ണുവെട്ടിക്കാൻ നിരവധി സന്നഹങ്ങളാണ് ഇവർ ഒരുക്കിയിരിക്കുന്നത് . ഇത് കാരണം കൊണ്ട് തന്നെ പലപ്പോഴും മണൽ സംഘത്തിനെ പിടികൂടാൻ സാധിക്കുന്നില്ല .
വ്യാഴാഴ്ച രാവിലെ 8.30 മണിയേടെ മഞ്ചേശ്വരം പെരുങ്കടിയിലാണ് ദാരുണമായ സംഭവം. റെയിൽ പാളത്തിൻ്റെ എതിർവശം ലോറിനിർത്തി അതിഥി തൊഴിലാളികളും നാട്ടുകാരായ ആളുകളും കടപ്പുറത്ത് നിന്നും തലച്ചുമടായി ചാക്കിൽ മണ്ണ് നിറച്ച് കൊണ്ടു പോകുന്നതിനിടയിലാണ് സൂര്യ ട്രെയിൻ തട്ടി ചിഹ്നഭിന്നമായത്.ഇതോടെ മണൽകടത്ത് സംഘം സ്ഥലത്ത് നിന്നും മുങ്ങി. സൂര്യയുടെ രണ്ട് ബന്ധുക്കൾ മാത്രമാണ് വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോൾ അപകടം നടന്ന സ്ഥലത്തുണ്ടായിരുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് മഞ്ചേശ്വരം എസ് ഐ രാഘവൻ പറഞ്ഞു.
മഞ്ചേശ്വരം മുതൽ മുതല്തൃക്കരിപ്പൂര് വരെയുള്ള തീരപ്രദേശങ്ങൾ മണൽമാഫിയയുടെ പിടിയിലമർന്നു കഴിച്ചിരിക്കുകയാണ് . രാപ്പകലയി തുടര്‍ന്ന് മണലൂറ്റിൽ ലക്ഷങ്ങളാണ് മാഫിയ കുന്നുകൂട്ടുന്നത്.ഈ പൊതുമുതൽ കൊള്ളക്കെതിരെ വിരലനക്കാതെ ഉറങ്ങുന്ന അധികൃതർക്കെതിരെ ജനരോഷം പടരുന്നുണ്ട് രാത്രികാലങ്ങളിലാണ് മണല്‍ക്കടത്ത് സജീവമായി നടക്കുന്നത്.കുമ്പള,മഞ്ചേശ്വരം പുഴകളില്‍ നിന്നും കടല്‍തീരങ്ങളില്‍ നിന്നുമുള്ള മണല്‍ ആര്‍ടിഒ ചെക്പോസ്റ്റ് അധികൃതരെ കബളിപ്പിച്ചാണ് കടത്തുന്നത്.നീലേശ്വരം കോട്ടപ്പുറം അച്ചാംതുരുത്തിപ്പാലം വഴി സമീപകാലത്ത് മണല്‍ക്കടത്ത് വ്യാപകമായതായി നീലേശ്വരം പോലീസിന് അറിഞ്ഞിട്ടും നടപടി എടുക്കാൻ സാധിക്കുന്നില്ല . രാത്രിക്കാല പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെങ്കിലും പോലീസിന്റെനീക്കം നിഗൂഢമായി നിരീക്ഷിച്ച് മണല്‍ക്കടത്തുകാര്‍ക്ക് വിവരം നല്കുന്ന സംഘവും സജീവമായത് പോലീസിനെ കുഴക്കുന്നുണ്ട്. .
ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉന്നതരുടെയും പ്രമുഖരാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും നിയന്ത്രണങ്ങളിലാണ് നടക്കുന്നതെന്നും വിവരമുണ്ട്.മണല്വേട്ടയ്ക്കെതിരെ ഇറങ്ങുന്ന പോലീസിനെയും വിവരം നല്കുന്നവര് ക്കെതിരെയും മണല്‍മാഫിയകളുടെ സ്വാധീനവലയം വ്യാപിച്ചുകിടക്കുന്നുണ്ട്..അതുകൊണ്ട് തന്നെ മണല്‍മാഫിയകളുടെ പ്രവര്‍ത്തനങ്ങള്‍ ശാത്രീയമായി നിരീക്ഷിച്ച് നിയമനടപടികള്‍ക്ക് മുതിരുകയുള്ളുവെന്നാണ് പോലീസിന്റെ നിലപാട്. നേരത്തെ കാസർകോട് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടന്ന മണൽ വേട്ട സമീപകാലത്ത് നടക്കാത്തതും കൊള്ളക്കാർക്ക് തിരിച്ചുവരാൻ കരുത്തായിട്ടുണ്ട് .മഞ്ചേശ്വരത്തെ കന്വതീർത്ഥ കടപ്പുറത്ത് വീണ്ടും മണലൂറ്റ് പതിന്മടങ്ങായിട്ടുണ്ട്.