ബോബി ചെമ്മണൂര്‍ കഴിഞ്ഞത് പോലെ ജയിലില്‍ കിടക്കാന്‍ ആഗ്രഹമുണ്ടോ?അഞ്ഞൂറ് രൂപ
നല്കിയാല് മതി,24 മണിക്കൂര്‍ നേരത്തെക്ക് ഒരു ജയില്‍പുള്ളിയുടെ ജീവിതം അനുഭവിച്ചറിയാം,
സംഭവം കര്‍ണാടകയില്‍
മംഗളുരു: ജയിലിനുള്ളില്‍ കഴിയാന്‍ താത്പര്യമുള്ളവര്‍ക്ക് അതിനുള്ള അവസരമൊരുക്കുകയാണ് കര്‍ണാടക ബെലാഗവിയിലെ ഹിന്‍ഡാല്‍ഗ സെന്‍ട്രന്‍ ജയില്‍ അധികൃതര്‍. ഇതിലൂടെ ആര്‍ക്കും 24 മണിക്കൂര്‍ ഒരു ജയില്‍പുള്ളിയുടെ ജീവിതം ആസ്വദിക്കാം, അനുഭവിക്കാം. ഫീസിനത്തില്‍ നല്‍കേണ്ടത് വെറും അഞ്ഞൂറ് രൂപ മാത്രം. ജയില്‍ ജീവിതം പരിചയപ്പെടുത്തുന്ന ജയില്‍ ടൂറിസമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഈ നിര്‍ദേശത്തിനുള്ള സംസ്ഥാനസര്‍ക്കാരിന്റെ അനുമതി കാത്തിരിക്കുകയാണ് ജയിലധികൃതര്‍. മറ്റ് തടവുകാരോടെന്ന പോലെ തന്നെയാവും സന്ദര്‍ശകരോടുമുള്ള അധികൃതരുടെ പെരുമാറ്റം. പുലര്‍ച്ചെ മണിയടിയോടെയാവും ദിനചര്യ ആരംഭിക്കുന്നത്. ജയിലിലെ യൂണിഫോം ധരിക്കണം. തടവുപുള്ളികള്‍ക്ക് നല്‍കുന്നത് പോലെ നമ്ബര്‍ ലഭിക്കും. മറ്റ് തടവുപുള്ളികള്‍ക്കൊപ്പം സെല്‍ പങ്കിടേണ്ടി വരും. തടവുപുള്ളികള്‍ക്ക് നല്കുന്ന അതേ ഭക്ഷണം തന്നെ കഴിക്കേണ്ടതുണ്ട്. ജയിലിനകത്ത് പൂന്തോട്ടനിര്‍മാണം, പാചകം, ശുചീകരണം തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരുകയും വേണം.
ചിലപ്പോള്‍ വലിയ ജയില്‍പുള്ളി’കളോടൊപ്പം കഴിയേണ്ടിയും വരും. പ്രതികളോടൊപ്പം കഴിയുന്നത് ജയില്‍വാസത്തെ കുറിച്ച് മനസ്സിലാക്കുന്നതിന് സഹായിക്കുമെന്ന് ജയിലധികൃതര്‍ പറയുന്നു. കൂടാതെ ഇത് കുറ്റകൃത്യങ്ങളില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കുമെന്ന പ്രതീക്ഷയും ഉദ്യോഗസ്ഥര്‍ പങ്കുവെച്ചു.
നേരത്തെ 2018 ൽ കേരളത്തിലെ പ്രമുഖ സ്വർണവ്യാപാരി ബോബി ചെമ്മണൂർ തെലങ്കാനയിലെ സംഗറെഡ്ഡി ജില്ല ജയിലിൽ ഒരുദിവസം തടവുകാരനായി ജയിൽ വകുപ്പ് ആരംഭിച്ച ‘ജയിൽ അനുഭവം’ എന്ന പരിപാടിയുടെ ഭാഗമായി 500 രൂപ അടച്ചു ജയിൽവാസം അനുഭവിച്ചിരുന്നു .
തെലങ്കാന സർക്കാർ മ്യൂസിയമാക്കിമാറ്റിയ 220 വർഷം പഴക്കമുള്ള സംഗറെഡ്ഡി ജയിലിൽ മൂന്നു സുഹൃത്തുക്കളോടൊപ്പമാണ് ബോബി അന്ന് കഴിഞ്ഞത്. ഒരുദിവസം ജയിലിൽ കിടക്കുക എന്ന ആശയം 15 വർഷം മുമ്ബ് തൻറെ മനസ്സിൽ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം ഇതിനോട് പ്രതികരിച്ചത് . കേരളത്തിലെ പൊലീസ് അധികൃതരുമായി സംസാരിച്ചെങ്കിലും കുറ്റംചെയ്യാതെ ജയിലിൽ കഴിയാൻ പറ്റില്ലെന്നായിരുന്നു മറുപടി ലഭിച്ചതെന്നും ബോബി പറഞ്ഞിരുന്നു .