കൂടുതൽ പറഞ്ഞാൽ താങ്ങുവോടേ, സസ്പെൻസ് നിറച്ച് കാപ്പാ മോഷൻ പോസ്റ്റർ
വേണു സംവിധാനം ചെയ്യുന്ന ‘കാപ്പ’ സിനിമയുടെ മോഷൻ പോസ്റ്റർ പുറത്ത്. പൃഥ്വിരാജ്, മഞ്ജു വാര്യർ, അന്ന ബെൻ, ആസിഫലി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പൃഥ്വിരാജ് ഉൾപ്പടെയുള്ള താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്.’കേരളത്തിൽ കാപ്പ എന്നൊരു നിയമമുണ്ട്. ഗുണ്ടാ ആക്ട് എന്നും പറയും. അതിങ്ങനെ ചളകുളമായി കിടക്കുകയായിരുന്നു. നാല് കൊല്ലം മുൻപ് എറണാകുളത്ത് പ്രമാദമായ ഒരു കേസുണ്ടായില്ലേ, അപ്പോൾ നമ്മുടെ മുഖ്യമന്ത്രി പിണറായി സാർ ഈ കാപ്പ ലിസ്റ്റ് പുതുക്കാനായി ഇന്റലിജൻസിനോട് ആവശ്യപ്പെട്ടു.അവർ കേരളം മുഴുവൻ തപ്പി 2011 ഗുണ്ടകളുടെ ലിസ്റ്റ് ഉണ്ടാക്കി. അതിൽ 237 പേർ നമ്മുടെ ഈ തിരുവനന്തപുരത്തുള്ളവരായിരുന്നു. അക്കാലത്താണ് ഇവിടെ ഇതൊക്കെ നടക്കുന്നത്. ഇതിൽ കൂടുതൽ പറഞ്ഞാൽ നീ താങ്ങുവോടേ’ എന്ന വിവരണത്തോടെയാണ് ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്.തിരുവനന്തപുരം പശ്ചാത്തലമാക്കിയുള്ള ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയും കൗതുകം സൃഷ്ടിക്കുന്ന പ്രതികാരനീക്കവുമൊക്കെയാണ് സിനിമയിൽ പറയുന്നത്.കഥ,തിരക്കഥ സംഭാഷണം: ജി ആർ ഇന്ദുഗോപൻ,മ്യൂസിക്: ജസ്റ്റിൻ വർഗീസ്,എഡിറ്റിംഗ്: മഹേഷ് നാരായണൻ, സിനിമറ്റോഗ്രഫി: സനു ജോൺ വർഗീസ്,ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ ആരംഭിച്ച ഒരു സംരംഭമാണിതെന്നും, അവർക്ക് എല്ലാ ആശംസകളും നേരുന്നു!’ എന്ന കുറിപ്പോടെ മോഹൻലാലും മോഷൻ പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്.