ജനകീയാസൂത്രണത്തിന്റെ കാല് നൂറ്റാണ്ട് ആഘോഷം; കാഞ്ഞങ്ങാട് നഗരസഭയില്‍ ഇ.ചന്ദ്രശേഖരന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്:ജനകീയാസൂത്രണത്തിന്റെ കാല് നൂറ്റാണ്ട് കാഞ്ഞങ്ങാട് നഗരസഭയില്‍ ഇ. ചന്ദ്രശേഖരന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നാടിന്റെ ഭാവി വികസനത്തിന് ജനകീയാസൂത്രണം മുതല്‍ക്കൂട്ടാകുന്നുവെന്നും അധികാരം താഴെ തട്ടിലെത്തുന്നതോടെ വികസനം പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ സാധ്യമാകുമെന്നും എം.എല്‍.എ പറഞ്ഞു.
ചടങ്ങില്‍ കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ.വി സുജാത അധ്യക്ഷം വഹിച്ചു. നഗരസഭ സെക്രട്ടറി റോയി മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മുന്‍ നഗരസഭ അധ്യക്ഷന്മാരായ വി. ഗോപി, ഡോ.വി ഗംഗാധരന്, ടി.വി ശൈലജ, കെ. വേണുഗോപാലന്‍ നമ്പ്യാര്‍, അഡ്വ.എന്‍.എ ഖാലീദ്, ഹസീന താജുദ്ദീന്, കെ. ദിവ്യ, വിവി രമേശന് എന്നിവരേയും ജനകീയാസൂത്രണ വിദഗ്ദ്ധരായപപ്പന് കുട്ടമത്ത്, കെ. ബാലകൃഷ്ണന്, എം. കുഞ്ഞമ്പു പൊതുവാള്, എം. ലക്ഷ്മി, ബി. ബാലന് എന്നിവരെയും ആദരിച്ചു.
നഗരസഭ വൈസ് ചെയര്മാന് ബില്‍ട്ടെക് അബ്ദുള്ള, ആസൂത്രണ സമിതി വൈസ് ചെയര്മാന് അഡ്വ. കെ രാജ്മോഹന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി. അഹമ്മദ് അലി, കെ.വി സരസ്വതി, കെ. അനീശന്‍, കെ.വി മായാകുമാരി, അഡ്വ. പി. അപ്പുക്കുട്ടന്, സി.കെ ബാബുരാജ്, സി.കെ റഹ്മത്തുള്ള, കെ.പി ബാലകൃഷ്ണന്, അബ്ദുള്‍ മുത്തലിബ്, എച്ച്.ആര് ശ്രീധരന്, കൃഷ്ണന് പനങ്കാവ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ നഗരസഭ വികസന കാര്യ സ്ഥിരം സമിതി്അധ്യക്ഷ സി ജാനകിക്കുട്ടി സ്വാഗതം പറഞ്ഞു.