മോഷണവും പിടിച്ചുപറിയും പതിവ് സംഭവങ്ങളാക്കുമ്പോളും പ്രതികളെ പിടികൂടാനാകാതെ പൊലീസ്
ഒറ്റപ്പാലം: മോഷണവും പിടിച്ചുപറിയും മേഖലയിൽ പതിവ് സംഭവങ്ങളാകുന്നു. കഴിഞ്ഞ ഒമ്പത് മാസത്തിനിടയിൽ 14 മോഷണങ്ങളാണ് അരങ്ങേറിയത്. എന്നാൽ, ഒരു കേസിൽ പോലും മോഷ്ടാവിനെ പിടികൂടാൻ ഇതുവരെ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ആഗസ്റ്റ് 14നാണ് ചുനങ്ങാട് മലപ്പുറം ബദ്രിയ ജുമാ മസ്ജിദിെൻറ രണ്ട് നേർച്ചപ്പെട്ടികൾ തകർത്ത് പണം കവർന്നത്. ഇതേ ദിവസം തന്നെ പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ സൂപ്പർമാർക്കറ്റിലും മോഷണം നടന്നു.
ഡിസംബർ ഏഴിന് മംഗലത്ത് പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് വീട്ടുപകരണങ്ങൾ ഉൾെപ്പടെ ഒരു ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിക്കപ്പെട്ടിരുന്നു.
ഇത് കഴിഞ്ഞ് 10ാം ദിവസം പ്രദേശത്തെ തന്നെ മറ്റൊരു വീട്ടിൽനിന്ന് സ്വർണവും വീട്ടുപകരണങ്ങളും അടക്കം രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങൾ നഷ്ടമായി. ഫെബ്രുവരി മൂന്നിന് ഈസ്റ്റ് ഒറ്റപ്പാലത്തെ ഡോക്ടറുടെ വീട്ടിലായിരുന്നു അടുത്ത മോഷണം.
പൂട്ടിക്കിടന്ന വീടിെൻറ ഇരുമ്പു വാതിൽ പൂട്ട് തകർത്ത് മോഷ്ടാവ് കൈക്കലാക്കിയത് രണ്ടു ലക്ഷം രൂപയും വജ്രാഭരണം ഉൾെപ്പടെ 20 പവനുമാണ്. ലക്കിടി മംഗലത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന അധ്യാപികയുടെ മാലപൊട്ടിച്ചത് െഫബ്രുവരി 10നായിരുന്നു. ഫെബ്രുവരി 21ന് കിള്ളിക്കുറുശ്ശി മംഗലത്ത് പൂട്ടിക്കിടന്ന വീട്ടിൽനിന്ന് അഞ്ച് നിലവിളക്കുകളും ആറന്മുള കണ്ണാടിയും പൂജ പാത്രങ്ങളും ടി.വിയും മൂന്ന് ചാക്ക് കുരുമുളകുമാണ് മോഷ്ടാവ് അടിച്ചെടുത്തത്.
ചോറോട്ടൂരിൽ കിടന്നുറങ്ങുകയായിരുന്ന വീട്ടമ്മയുടെ കഴുത്തിലെ മാല കവർന്നത് മാർച്ചിലും. വാണിയംകുളത്തെ പെട്രോൾ പമ്പിൽനിന്ന് 30,000 രൂപ മോഷണം പോയത് ജൂലൈ അഞ്ചിനായിരുന്നു. 30ന് പനയൂരിലെ അയ്യപ്പ ക്ഷേത്രത്തിലും പനമണ്ണ വെള്ളിനാംകുന്ന് പത്തംകുളത്തി ഭഗവതിക്ഷേത്രത്തിലും ലക്കിടിയിൽ വീട് കുത്തിത്തുറന്നും കവർച്ച നടന്നു.
ലക്കിടി കേന്ദ്രീകരിച്ചാണ് വീട് കയറിയുള്ള മോഷണങ്ങൾ ഏറെയും നടന്നത്. ബൈക്കിലെത്തുന്ന രണ്ടംഗ സംഘത്തിെൻറ മാല പൊട്ടിക്കൽ കണ്ണിയംപുറം നിവാസികളുടെ ആധിയായി മാറിയിട്ടുണ്ട്. മുരുക്കുംപറ്റയിലെ ചുനങ്ങാട് കൊട്ടേക്കാവിലെ ഭണ്ഡാരത്തിെൻറ പൂട്ട് തകർത്തതുൾെപ്പടെ നിരവധി മോഷണ ശ്രമങ്ങളും പിടിച്ചുപറിയുമായി ബന്ധപ്പെട്ട് കേസിനു പോകാത്തവരും ഇവക്ക് പുറമെയുമുണ്ട്.