ഫ്ലാറ്റിൽ നിന്നും മയക്കുമരുന്നുമായി പിടികൂടിയ കോഴിക്കോട്ടെ റജീന ചില്ലറക്കാരിയല്ല;
മലപ്പുറം: കോഴിക്കോട് മാങ്കാവില്‍ മിംസ് ആശുപത്രിക്കു സമീപം നാനോ ഫ്ലാറ്റില്‍ നിന്നും മാരക മയക്കുമരുന്നായ 25 ഗ്രാം എം ഡി എം എ (കൊമേഷ്യൽ ക്വാണ്ടിറ്റി) യുമായി കോഴിക്കോട് കരുവന്തിരുത്തി സ്വദേശിനി താഴത്തകത്ത് വീട്ടില്‍ റജീനയെ (38) പരപ്പനങ്ങാടി എക്സൈസ് റേഞ്ച് പാര്‍ട്ടി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു എന്നാൽ യുവതി ചില്ലറക്കാരിയല്ലന്നാണ് പോലീസ് പറയുന്നത്. ഫ്ലാറ്റ് കേന്ദ്രീകരിച്ച് വര്‍ഷങ്ങളോളമായി മയക്കുമരുന്ന് വില്‍പ്പന നടത്തി വരുകയായിരുന്നു യുവതി . 4 ഗ്രാം എംഡിഎംഎ യുമായി പരപ്പനങ്ങാടിയില്‍ അറസ്റ്റിലായ ചാലിയം സ്വദേശി നാലുകുടി പറമ്പില്‍ മുഷാഹിദ്(32) എന്നയാളെ ചോദ്യംചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് നടന്നത്. കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതില്‍ പ്രധാന പ്രതിയാണ് യുവതി എന്ന് പരപ്പനങ്ങാടി എക്സൈസ് ഇന്‍സ്പെക്ടര്‍ സാബു ആര് ചന്ദ്ര പറയുന്നു. കൂടുതല്‍ അന്വേഷണം നടക്കുന്നതായും ജ്യോതി മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ഉണ്ടോ എന്നത് അന്വേഷണ വിധേയമാകേണ്ടതുണ്ടന്നും ഇനിയും പ്രതികള്‍ വലയിലാകാന്‍ സാധ്യത ഉണ്ടെന്നും എക്സൈസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. ഇന്‍സ്പെക്ടര്‍ക്ക് പുറമേ പ്രിവെന്റിവ് ഓഫീസര്‍മാരായ ടി പ്രജോഷ് കുമാര്‍, കെ പ്രദീപ് കുമാര്‍, ഉമ്മര്‍കുട്ടി സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നിതിന്‍ ചോമാരി,ദിദിന്‍,അരുണ്‍, ജയകൃഷ്ണന്, വിനീഷ് പി ബി,ശിഹാബുദ്ദീന് വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സ്മിത കെ, ശ്രീജ എം എക്സൈസ് ഡ്രൈവര്‍ വിനോദ് കുമാര്‍ എന്നിവ എന്നിവരടങ്ങിയ ടീമാണ് യുവതിയെ സ്കോഡിൽ ഉണ്ടായിരുന്നത് .പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മഞ്ചേരി സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തിരിക്കയാണ്. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ അടുത്ത ദിവസം കോടതിയെ സമീപിക്കുമെന്നാണ് പോലീസ് അധികൃതരിൽ നിന്നും അറിയാൻ സാധിക്കുന്നത്