പ്രസംഗത്തിനിടെ ബിജെപി എം.പിമാര്‍ കൂർക്കം വലിച്ചു ഉറങ്ങി സഭ കഴിഞ്ഞു ഇനി എല്ലാവർക്കും ഉറക്കം വിട്ടു എണീറ്റു പോകാമെന്ന് ധനമന്ത്രി
ന്യൂഡല്‍ഹി:രാജ്യസഭയില്‍ നിന്ന് രസകരമായ ചില കാഴ്ചകളും ഇടയ്ക്ക് വരാറുണ്ട്. അത്തരത്തില്‍ വന്ന ഒരു കാഴ്ചയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്.
ഇന്ത്യ നേരിടുന്ന സാമ്ബത്തിക പ്രതിസന്ധികളെ കുറിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് വളരെ ശക്തമായ ഭാഷയില്‍ മറുപടി നല്‍കുകയായിരുന്നു ധനമന്ത്രി നിര്‍മ്മല സീതാരാമന്. എന്നാല്‍ ഇത്രയും പ്രാധാന്യമുള്ള ഒരു വിഷയത്തെ കുറിച്ച് മന്ത്രി പ്രസംഗിക്കുമ്ബോള്‍ സഭയിലിരുന്ന് ഉറങ്ങുകയായിരുന്നു ബിജെപി നേതാക്കള്‍. കേന്ദ്ര നൈപുണ്യ വികസന മന്ത്രിയായ മഹേന്ദ്ര പാണ്ഡേ അടക്കമുള്ള എം.പിമാരാണ് രാജ്യസഭയിലിരുന്ന ധനമന്ത്രിയുടെ മറുപടിക്കിടെ ഉറങ്ങിപ്പോയത്. ഇവരെ ഉണര്‍ത്താന്‍ അനുരാഗ് ടാക്കൂര്‍ ശ്രമിക്കുന്ന ദൃശ്യങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നുണ്ട്.