എന്റെ ഹീറോ ആണ് അഹന്തക്കെതിരെ പോരാടിയ ഗൗരി;ഹരിത കമ്മിറ്റി മരവിപ്പിക്കാനുള്ള
ലീഗ് തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഫാത്തിമ തെഹലിയ
കോഴിക്കോട്:ഹരിത കമ്മിറ്റി മരവിപ്പിക്കാനുള്ള ലീഗ് തീരുമാനത്തിനെതിരെ പരോക്ഷമായി ആഞ്ഞടിച്ച് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹലിയ. ഫെയ്സ്ബുക്കിലാണ് ഫാത്തിമ തെഹലിയയുടെ പ്രതികരണം. ഈ.എം.എസ് അല്ല, പാര്‍ട്ടിയിലെ പെണ്ണുങ്ങള് തന്റെ ചൊല്‍പ്പടിക്ക് നില്‍ക്കണമെന്ന ഈ.എം.എസിന്റെ ആണ് അഹന്തക്കെതിരെ പൊരുതിയ കെ.ആര് ഗൗരി ആണെന്റെ ഹീറോ എന്നാണ് തെഹലിയ ഫെയ്സ്ബുക്കില്‍ കുറിച്ചത്. തെഹലിയയെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്.സ്ത്രീത്വത്തെ അപമാനിച്ച എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ പരാതിപ്പെട്ട ഹരിത സംസ്ഥാന കമ്മിറ്റിയെ മുസ്ലീംലീഗ് മരവിപ്പിച്ചത് ഉച്ചയോടെയാണ്. എം.എസ്.എഫ് നേതാക്കളും ഹരിതയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ വിവാദങ്ങള്‍ പൊതുസമൂഹത്തില്‍ എത്തിച്ച് ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്നതാണ് ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിക്കാന്‍ മുസ്ലീംലീഗ് കണ്ടെത്തിയ കാരണം. ‘ഹരിത’ നേതാക്കളെ അപമാനിച്ചെന്ന പരാതിയില്‍ സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ കോഴിക്കോട് വെള്ളയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ‘ഹരിത’ മുസ്ലിം ലീഗിന്റെയും എംഎസ്എഫിന്റെയും നിര്ണായകഘടകമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍. പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ‘ഹരിത’ വഹിച്ച പങ്ക് സുപ്രധാനമാണ്. ‘ഹരിത’ നേതൃത്വത്തെ പിരിച്ചുവിട്ടിട്ടില്ലെന്നും ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ പറ?ഞ്ഞു. ‘ഹരിത’യെ മരവിപ്പിച്ച നടപടിയില്‍ എം.എസ്.എഫ് ദേശീയകമ്മിറ്റി പ്രതികരിക്കും. ഒന്നോ രണ്ടോ വ്യക്തികളുടെ പെണ്‍കുട്ടികളോട് നടത്തിയ ഇടപെടല്‍ സംഘടനയുടെ മൊത്തം സ്വഭാവമായി എടുക്കരുതെന്നും അദ്ദേഹം പറഞ്ഞു