ഐ ഡി ബി ഐ ബാങ്കിൽ 650 ഒഴിവുകൾ, ബിരുദധാരികൾക്ക് അവസരം
ന്യൂഡൽഹി: ഐ ഡി ബി ഐ ബാങ്കിൽ 650 അസിസ്റ്റന്റ് മാനേജർമാരുടെ ഒഴിവുകൾ. ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈൻ പരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ വിജയിക്കുന്നവരെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ് സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് തിരഞ്ഞെടുക്കും. ഒരു വർഷ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവരെ അസിസ്റ്റന്റ് മാനേജർ ഗ്രേഡ് എ തസ്തികയിൽ നിയമിക്കും. 21 വയസ് മുതൽ 28 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 4 നായിരിക്കും പരീക്ഷ.ആലപ്പുഴ, കൊച്ചി, കണ്ണൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. ബംഗളൂരുവിലും നോയിഡയിലുമായിട്ടായിരിക്കും കോഴ്സ് നടത്തുക. കേരളത്തിൽനിന്നുള്ള ഉദ്യോഗാർത്ഥികളെ ബംഗളുരുവിലായിരിക്കും കോഴ്സിന് അയയ്ക്കുക.ഓഗസ്റ്റ് 22 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ ബാങ്ക് വെബ്സൈറ്റിൽ ലഭ. അപേക്ഷാഫീസ്: 1000 രൂപ (പട്ടികവിഭാഗം/അംഗപരിമിതർക്ക് 200 രൂപ). ഓൺലൈനിലൂടെ ഫീസ് അടയ്ക്കാം.