നിർധന വിദ്യാർത്ഥിക്ക് പഠനോപകരണം നൽകി: ആനന്ദാശ്രമം ലയൺസ് ക്ലബ് മാതൃകയായി.
മാവുങ്കാൽ: ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ നിരവധി സംഭാവനകൾ നൽകി നാടിന്റെ അഭിമാനമായ ആനന്ദാശ്രമം ലയൺസ് ക്ലബ് നിർധന കുടുംബത്തിലെ വിദ്യാർത്ഥിക്ക് പഠനോപകരണം നൽകി മാതൃകയായി.
ക്ലബ്ബ് ആവിഷ്ക്കരിച്ച വിദ്യാമിത്രം പദ്ധതിയുടെ ഭാഗമായാണ് രാമനഗരം സ്വാമി രാംദാസ് സ്മാരക ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിക്ക് പഠനോപകരണം നൽകിയത്. കോവിഡ് പ്രൊട്ടോക്കോൾ പ്രകാരം നടന്ന ചടങ്ങിൽ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് പി.വി.സുനിൽ കുമാർ സ്കൂൾ പ്രധാനാദ്ധ്യാപിക കെ.ശാലിനിക്ക് പഠനോപകരണം കൈമാറി ലയൺസ് അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറി കെ.വി. സതീശൻ ചടങ്ങ് ഉൽഘാടനം ചെയ്തു.ആനന്ദാശ്രമം ലയൺസ് ക്ലബ്ബ് മുൻ പ്രസിഡണ്ടുമാരായ കെ. ശശിധരൻ നമ്പ്യാർ,തങ്കരാജ് മാണിക്കോത്ത്, ഇ. ബാലകൃഷ്ണൻ, മറ്റു ഭാരവാഹികളായ ജനാർദ്ദനൻ മേലത്ത്,തമ്പാൻ നായർ, കെ.വേണുഗോപാലൻ പി.കെ.രാജു, പി.വൈ.നാരായണൻ,രാജേന്ദ്ര പ്രസാദ് നായർ, സ്കൂൾ സ്റ്റാഫ് സെക്രട്ടറി നീലിമല ശങ്കരൻ, അദ്ധ്യാപകരായ എ.ബാബുരാജ്, പി.അശോകൻ,രാജൻ കോട്ടപ്പുറം,പി.ടി.എ. പ്രസിഡണ്ട് സുധാകരൻ കൊള്ളിക്കാട്ടിൽ,എസ്.എം.സി.സി.ബാബു തുടങ്ങിയവർ സംസാരിച്ചു.
ക്ലബ്ബ് സെക്രട്ടറി കെ. പ്രഭാകരൻ സ്വാഗതവും സ്കൂൾ സീനിയർ അസിസ്റ്റന്റ് ദിനേശ് മാവുങ്കാൽ നന്ദിയും പറഞ്ഞു.
പടം:ആനന്ദാശ്രമം ലയൺസ് ക്ലബ്ബിന്റെ വിദ്യാമിത്രം പദ്ധതിയുടെ ഭാഗമായി രാമനഗരം സ്വാമി രാംദാസ് സ്മാരക ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ നിർധന കുടുംബത്തിലെ വിദ്യാർത്ഥിക്ക് നൽകുന്ന പഠനോപകരണം ക്ലബ്ബ് പ്രസിഡണ്ട് പി.വി. സുനിൽ കുമാർ പ്രധാനാദ്ധ്യാപിക കെ.ശാലിനിക്ക് കൈമാറുന്നു.