വിഘ്നേഷുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു ; വെളിപ്പെടുത്തി നയൻസ്
ലേഡി സൂപ്പർ സ്റ്റാർ നയൻതാര സംവിധായകൻ വിഗ്നേശ് ശിവനുമായുള്ള വിവാഹം ഔദ്യോഗികമായി സ്ഥിരീകരിച്ചു. തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽലായിരുന്നു ഇത്. അഭിമുഖത്തിൽ വിവാഹനിശ്ചയ മോതിരവും നടി കാണിച്ചു
അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നുവെന്നും വിവാഹം നടക്കുമ്പോൾ എല്ലാവരെയും അറിയിക്കുമെന്നും നയൻതാര പറഞ്ഞു. നാനും റൗഡി താൻ എന്ന സിനിമയുടെ ചിത്രീകരണ സമയത്താണിവർ പരിചയപ്പെട്ടത്
കുറച്ചു നാൾ മുൻപ് വിഗ്നേഷും നയൻതാരയും കൊച്ചിയിലെത്തി പിതാവിനെ സന്ദർശിച്ചിരുന്നു.