പാലാ ബൈപ്പാസിന് കെ.എം.മാണിയുടെ പേര് ; സർക്കാർ ഉത്തരവായി
തിരുവനന്തപുരം: പാലാ ബൈപ്പാസിന് മുൻ മന്ത്രി കെ.എം.മാണിയുടെ പേരു നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. അദ്ദേഹത്തിന്റെ സ്വപ്നപദ്ധതിയായിരുന്നു ബൈപാസ്. ബൈപ്പാസിനു വേണ്ടി അദ്ദേഹം സ്വന്തം വസ്തു സൗജന്യമായി വിട്ടുനൽകിയിരുന്നു.
കെ.എം.മാണി തന്നെയാണ് പാലാ ബൈപ്പാസിനു രൂപം നൽകിയത്. ഇതുസംബന്ധിച്ച് ഗവൺമെന്റ് ഉത്തരവ് ഇറങ്ങി.
മാണിയുടെ പാലായിലെ വീടിനു മുന്നിലൂടെയാണ് റോഡ് കടന്നുപോകുന്നത്.
പാലാ പുലിയന്നൂർ ജങ്ഷൻ മുതൽ കിഴതടിയൂർ ജങ്ഷൻ വരെയുള്ള റോഡിനാണ് കെ.എം.മാണിയുടെ പേരു നൽകുന്നത്.