മധ്യപ്രദേശില്‍ 65 കാരി ബലാത്സംഗത്തിനിരയായ കേസ് ; അറസ്റ്റിലായ അഞ്ചില്‍ നാലു പേരും പ്രായപൂര്‍ത്തിയാകാത്തവര്‍
ഭോപ്പാല്‍: മധ്യപ്രദേശില്‍ 65കാരി കൂട്ടബലാത്സംഗത്തിന് ഇരയായ കേസില്‍ അഞ്ച് പേര് അറസ്റ്റില്‍. പിടിയിലായവരില്‍ നാലു പേരും പ്രായപൂര്‍ത്തിയാകാത്തവര്‍. ഒരാള്‍ 24 വയസ്സുകാരനും. ഞായറാഴ്ച രാത്രിയാണ് സിംഗരൂലി ജില്ലയില്‍ വൃദ്ധ പീഡനത്തിന് ഇരയായത്.
പിടയിലായവരുടെ റെക്കോര്‍ഡുകള്‍ പരിശോധിച്ചപ്പോഴാണ് നാല് പേര് പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് കണ്ടെത്തിയത്. മോര്‍വ പോലീസ് സ്റ്റേഷന് പരിധിയിലെ താമസക്കാരിയാണ് ഇര. ജയന്ത് പോലീസ് സ്റ്റേഷന് പരിധിയിലാണ് ആക്രമണം നടന്നത്. സേഹാദരിയുടെ വീട്ടില്‍ പോയി രാത്രി സ്വന്തം വീട്ടിലേക്ക മടങ്ങവേയാണ് ആക്രമണം.
പീഡനത്തിനു ശേഷം പ്രതികള്‍ ഇവരെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ പോയ ശേഷം ഇവര്‍ തനിയെ പോലീസ് ഔട്ട്പോസ്റ്റിലെത്തി പരാതി നല്‍കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.