എം.കെ.സി മീഡിയയുടെ രണ്ടാമത്തെ ഷോര്‍ട് ഫിലിം ഫെസ്റ്റിവലില്‍ വിജയികളായവര്‍ക്കുള്ള
പുരസ്ക്കാരം വിതരണം ചെയ്തു
തൃക്കരിപ്പൂര്‍:തങ്കയം നിത്യനന്ദ ഹാളില്‍ വെച്ച് നടന്ന എം.കെ.സി മീഡിയയുടെ രണ്ടാമത്തെ ഷോര്‍ട് ഫിലിം ഫെസ്റ്റിവലിന്റെ അവാര്‍ഡുദാന ചടങ്ങില്‍ പ്രശസ്ത സിനിമതാരം ഉണ്ണിരാജ് ചെറുവത്തൂര്‍ മുഖ്യാതിഥി ആയി. പേര് മുഷ്ത്താഖ് അലി എന്ന ഷോര്‍ട് ഫിലിം മികച്ച ഷോര്‍ട് ഫിലിമിനുള്ള അവാര്‍ഡ് ഏറ്റുവാങ്ങി. മികച്ച രണ്ടാമത്തെ ഷോര്‍ട് ഫിലിം ആയി തിരഞ്ഞെടുക്കപ്പെട്ട കുഞ്ഞാപ്പിയുടെ സംവിധായകന് വിശാല്‍ വിശ്വനാഥ് മികച്ച സംവിധായകനുള്ള അവാര്‍ഡ് ഏറ്റുവാങ്ങി. ബാബുട്ടന് എന്ന അഞ്ചാം ക്ളാസുകാരന് എന്ന ചിത്രത്തില്‍ മികച്ച അഭിനയം കാഴ്ചവെച്ച ജാനവ് ജാന്‍ മികച്ച നടനുള്ള അവാര്‍ഡും, മദര്‍ ലീഫ് എന്ന ചിത്രത്തിലെ പ്രകടനത്തിന് പാര്‍വതി അമ്മ മികച്ച നടിക്കുള്ള അവാര്‍ഡും ഏറ്റുവാങ്ങി. സി.കെ സുനില്‍, കെയു മനോജ്, ജയേഷ് എം.കെ.സി എന്നിവരടങ്ങുന്ന പാനല്‍ ആണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്. അജയന് മാസ്റ്റര്‍, സി.കെ സുനില്‍, കെയു മനോജ്, ജയേഷ് എം.കെ.സി തുടങ്ങിയവര്‍ സംബന്ധിച്ചു.