നിമിഷയെ താലിബാന് ജയില്‍ നിന്ന് വിട്ടു ; നാട്ടിലെത്തിച്ച് തന്റെ മകളെ ജയിലില്‍ അടച്ചോട്ടെ, മകള്‍ ജീവനോടെ കണ്ടാല്‍ മതിയെന്ന് നിമിഷയുടെ അമ്മ
തിരുവനന്തപുരം:നിമിഷാ ഫാത്തിമയെ അഫ്ഗാന് ജയിലില്‍ നിന്ന് മോചിപ്പിച്ചു എന്ന് വാര്‍ത്തയോട് പ്രതികരിച്ച് അമ്മ ബിന്ദു. ഇന്നലെ രാത്രി 1.30 ന് ലഭിച്ച ഫോണ്‍ സന്ദേശ പ്രകാരം നിമിഷയെ താലിബാന് ജയില്‍ നിന്ന് വിട്ടു എന്നാണ് അറിയുന്നതെന്നും ബിന്ദു പറഞ്ഞു.
അവരെ നാട്ടിലെത്തിക്കണം. നാട്ടിലെത്തിച്ച് തന്റെ മകളെ ജയിലില്‍ അടച്ചോട്ടെ ,മകള്‍ ജീവനോടെ കണ്ടാല്‍ മതി. ദൈവം തന്റെ പ്രാര്‍ത്ഥന കേട്ടുവെന്നും നിമിഷയെ ഇന്ത്യയിലെത്തിക്കണമെന്നും അവര്‍ പറഞ്ഞു.
തന്റെ മകള്‍ തെറ്റുകാരിയല്ലല്ലോ എന്നും അവര്‍ക്ക് ജീവിക്കാന്‍ അധികാരം ഇല്ലേയെന്നും കുട്ടികളെ മരണത്തിന് വിട്ടുനല്കുന്നതാണോ ഇവിടുത്തെ നിയമമെന്നും ബിന്ദു ചോദിച്ചു.
നിമിഷ ഫാത്തിമയുടെ മോചനത്തില്‍ സന്തോഷമുണ്ടെന്ന് അമ്മ ബിന്ദു. അഫ്ഗാനില്‍ തടവിലായിരുന്ന നിമിഷയടക്കമുള്ള എട്ട് മലയാളികളെ താലിബാന് മോചിപ്പിച്ചതായ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് ബിന്ദുവിന്റെ പ്രതികരണം.
അധികാരം പിടിച്ചതിന് പിന്നാലെ അഫ്ഗാനില്‍ വിവിധ ജയിലുകളില്‍ തടവിലായിരുന്ന 5000 ത്തോളം പേരെ താലിബാന് മോചിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മോചിതരായ ആയിരക്കണക്കിന് തടവുകാരില്‍ ഐഎസ്സില്‍ ചേരാനായി ഇന്ത്യ വിട്ട എട്ട് മലയാളികളും ഉണ്ടെന്ന് ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നു. കേരളത്തില്‍ നിന്ന് ഐഎസില്‍ ചേരാന്‍ പോയി അവിടെ സൈന്യത്തിന്റെ പിടിയിലാകുകയും ജയിലിലടക്കുകയും ചെയ്ത നിമിഷ ഫാത്തിമ അടക്കമുള്ള മലയാളികളും മോചിതരായവരില്‍ ഉണ്ടെന്നാണ് വിവരം.
‘അഫ്ഗാനിസ്താനില്‍ നിന്നുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടെന്നാണ് അറിഞ്ഞത്. സത്യാവസ്ഥ എനിക്കറിയില്ല. ദൈവത്തിന് നന്ദി’, ബിന്ദു പ്രതികരിച്ചു.
ഭീകരസംഘടനയായ ഐ.എസില്‍ ചേരാന്‍ 2016-ലാണ് ഭര്‍ത്താവ് പാലക്കാട് സ്വദേശി ബെക്സനോടൊപ്പം നിമിഷ നാടുവിട്ടത്. നിമിഷ അടക്കമുള്ള ഇന്ത്യക്കാരെ തിരിച്ചയക്കാന്‍ ഗനി ഭരണത്തിലുണ്ടായിരുന്ന കാലത്ത് അഫ്ഗാനിസ്താന് തയ്യാറായിരുന്നു.
എന്നാല്‍, രാജ്യസുരക്ഷ കണക്കിലെടുത്ത് ഇവരെ തിരികെ കൊണ്ടുവരേണ്ടെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഇതു ചോദ്യംചെയ്ത് നിമിഷയുടെ അമ്മ ബിന്ദു ഹര്‍ജി നല്‍കിയിരുന്നു. മകളെയും ചെറുമകള്‍ ഉമ്മു കുല്സുവിനെയും നാട്ടിലെത്തിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കുഞ്ഞിന്റെ സംരക്ഷണം തനിക്കു വിട്ടുകിട്ടണമെന്നുമായിരുന്നു ബിന്ദുവിന്റെ ആവശ്യം.