ഫാഷന്‍ ഗോള്‍ഡ് ജൂവലറി ത്തട്ടിപ്പിൽ ജപ്തി നടപടിയുമായി ജി എസ് ടി എത്തി.
2,50,43,399 രൂപയടക്കണം..കൈയില്നയാപൈസയില്ലെന്ന് എം സി ഖമറുദ്ദീന്
കാസര്‍കോട്: നികുതിവെട്ടിച്ച വകയില്‍ ചരക്കുസേവന നികുതി (ജി.എസ്.ടി.) വകുപ്പ് ചുമത്തിയ പിഴയൊടുക്കാന്‍ തന്റെ കൈയില്‍ പണമില്ലെന്നുപറഞ്ഞ് ഫാഷന്‍ ഗോള്‍ഡ് ജൂവലറി ചെയര്മാന് എം.സി. ഖമറുദ്ദീന്. കോവിഡുകാലമാണെന്നും കടകള്‍ പൂട്ടിയിരിക്കുകയാണെന്നും സമയം നീട്ടിച്ചോദിക്കുമെന്നും ഖമറുദ്ദീന് പറഞ്ഞു. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ ചോദ്യംചെയ്യലിനുശേഷം പ്രതികരിക്കുകയായിരുന്നു ഖമറുദ്ദീന്.
നികുതി വെട്ടിച്ച വകയില്‍ പിഴ ഉള്‍പ്പെടെ 2,50,43,399 രൂപ അടയ്ക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് എട്ടിന് കഴിഞ്ഞതോടെ ജപ്തിനടപടിയുമായി ജി.എസ്.ടി. അധികൃതര്‍ നീങ്ങുകയാണ്. പണം അടയ്ക്കേണ്ട എല്ലാ അവധിയും കഴിഞ്ഞതിനാല്‍ ജപ്തി മാത്രമാണ് ജി.എസ്.ടി.ക്ക് മുന്നിലുള്ള ഏകവഴി.
മുന്‍ മഞ്ചേശ്വരം എം.എല്‍.എ. ഖമറുദ്ദീന്റെ നേതൃത്വത്തിലുള്ള ചെറുവത്തൂരിലെ ന്യൂ ഫാഷന്‍ ഗോള്‍ഡ്, കാസര്‍കോട്ടെ ഖമര്‍ ഫാഷന്‍ ഗോള്‍ഡ് ജൂവലറി എന്നിവയ്ക്കെതിരേയാണ് ജി.എസ്.ടി. അധികൃതര്‍ നടപടി തുടങ്ങിയത്. മൂന്നുമാസത്തിനകം പിഴ തിരിച്ചുപിടിക്കാനാണ് തീരുമാനം.
എം.സി. ഖമറുദ്ദീന് ചെയര്‍മാനും ടി.കെ. പൂക്കോയ തങ്ങള്‍ മാനേജിങ് ഡയറക്ടറുമായാണ് 2006-ല്‍ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ ജൂവലറി രജിസ്റ്റര്‍ ചെയ്തത്. 2019 ഏപ്രിലിനും നവംബറിനും ഇടയിലായി നടന്ന ക്രമക്കേടുകളിലാണ് നികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ ഇത്രയും തുക തിരിച്ചുപിടിക്കാനുള്ള നടപടി സ്വീകരിച്ചിരിക്കുന്നത്. സ്ഥാപനത്തിന്റ സ്വത്തുവകകള്‍ വിറ്റുപോയ സാഹചര്യത്തില്‍ കമ്പനി ഡയറക്ടര്‍മാരുടെ പേരിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളാണ് ഉണ്ടാവുകയെന്നറിയുന്നു.