കൊല്ലം കേരളപുരത്ത് യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
കൊല്ലം: കേരളപുരത്ത് യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. കോട്ടവിള ജംങ്ഷനിൽ കോട്ടൂർ വീട്ടിൽ സുനിൽ കുമാർ (39) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
ബഹളം കേട്ട് അയൽവാസികൾ ഒാടിയെത്തിയപ്പോൾ സുനിൽകുമാർ വെട്ടേറ്റ് കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ കുണ്ടറ പൊലീസിനെ വിവരമറിയിച്ചു. പൊലീസും ബന്ധുക്കളും ചേർന്നാണ് സുനിൽകുമാറിനെ ആശുപത്രിയിൽ എത്തിച്ചത്. കഴുത്തിലും മുതുകിലും വെട്ടേറ്റിട്ടുണ്ട്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിേലക്ക് മാറ്റി.
സുനിൽ കുമാറിന്റെ വീട്ടിൽ നിന്ന് നാലംഗ സംഘം ഒാടി പോകുന്നത് കണ്ടതായി നാട്ടുകാർ പറയുന്നു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. കൂലിപ്പണിക്കാരനായ സുനിൽ കുമാർ ഭാര്യയുമായി പിണങ്ങി കുറച്ചുനാളായി ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്.