കാഞ്ഞങ്ങാട്ടെ പ്രമുഖ ഹോമിയോ ഡോക്ടർ കെ.പി സുധാകരൻ നിര്യാതനായി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ പ്രമുഖ ഹോമിയോ ഡോക്ടർ കെ.പി സുധാകരൻ നിര്യാതനായി. അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. കാഞ്ഞങ്ങാട് സൗത്തിലാണ് താമസം. ഡോ.കെ.പി. സുധാകരൻ നായർ,മുൻ ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസറും, കാഞ്ഞങ്ങാട്ടെ ആദ്യകാല ഡോക്ടർമാറിൽ ഒരാളുമാണ്, ഒരുപാട് ക്ഷേത്ര-തറവാടുകളുടെ ഭാരവാഹിയായും,മറ്റു സമുദായിക സഹകരണ സംഘടനകളുടെ തലപ്പത്തും മികച്ച പ്രവർത്തനം കാഴ്ചവെച്ച വ്യക്തിത്വമായിരുന്നു,
നിരവധി
കെട്ടിടമില്ലാതെ കാഞ്ഞങ്ങാട് സൗത്ത് പോസ്റ്റ് ഓഫീസ് എന്ന വിലാസം നഷ്ടപ്പെടുമെന്ന് ഉറപ്പായപ്പോൾ സൗത്തിൽ സ്വന്തം സ്ഥലത്തു നിന്ന് പോസ്റ്റ് ഓഫീസിനു വേണ്ടി കണ്ണായ സ്ഥലം വിട്ടു നൽകിയത് ഒടുവിൽ ചെയ്ത ഒരുപാട് കാര്യങ്ങളിൽ ഒന്ന് മാത്രം.. ഭാര്യ:പ്രമീള, മക്കൾ ഡോ. വിവേക് സുധാകരൻ, ശ്രുതി സുധാകരൻ.