പരേതനായ ചന്ദ്രൻ കുട്ടിയുടെ കുടുംബത്തിനായി പരപ്പ സി പി.എം ലോക്കൽ കമ്മിറ്റിയുടെ സ്നേഹവീട് ഒരുങ്ങി
പരപ്പ: സി.പി.ഐ.(എം) സംസ്ഥാന സമ്മേളന തീരുമാനപ്രകാരം പരപ്പ ലോക്കലിൽ കുപ്പമാട് ബ്രാഞ്ചംഗം ചന്ദ്രൻകുട്ടിയുടെ കുടുംബത്തിനായി പരപ്പ ലോക്കമ്മറ്റി നിർമിച്ചു നല്കുന്ന സ്നേഹവീട് പൂർത്തിയായിരിക്കുന്നു. പൊതു സമൂഹത്തിൽ ഏറെ ശ്രദ്ധേയനായിരുന്നു ചന്ദ്രൻ കുട്ടി. അദ്ദേഹത്തിൻ്റെ ഭാര്യയ്ക്കും, പെൺമക്കൾക്കുമായാണ് സ്നേഹവീട് ഒരുങ്ങിയിരിക്കുന്നത്. 2018 ജനുവരി 17-നാണ് ചന്ദ്രൻ കു ട്ടി മരണപ്പെടുന്നത്. അദ്ദേഹത്തിൻ്റെ കോളേജ് വിദ്യാഭ്യാസ കാലത്തെ സഹപാഠികൾ, വിദേശ സുഹൃത്തുക്കൾ, പരപ്പ പരിസര പ്രദേശങ്ങളിലെ സാധാരണ തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ഉദാരമതികളുടേയും സഹായ സഹകരണ ഈ സദുദ്യമത്തിൻ്റെ പൂർത്തീകരണത്തിന് സഹായകരമായിട്ടുണ്ട്.
സ്നേഹവീട്ടിലേയ്ക്കുള്ള പ്രവേശനോദ്ഘാടനവും, താക്കോൽ സമർപണവും ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് പാർട്ടി കേന്ദ്രക്കമ്മറ്റിയംഗവും, മുൻ എം.പി.യുമായ പി .കരുണാകരൻ നിർവ്വഹിക്കും.പാർട്ടി നേതാക്കളായ വി.കെ.രാജൻ, ടി.കെ.രവി,എം .ലക്ഷ്മി, എം.രാജൻ, കെ.പി.നാരായണൻ, പാറക്കോൽ രാജൻ, പി.വി.ചന്ദ്രൻ എന്നിവർ പ്രസംഗിക്കും.
ആദ്യകാല നേതാവ് കെ.ടി.ദാമോദരൻ തെങ്ങിൻ തൈ നടും.