മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ 17കാരന് ബലാത്സംഗം ചെയ്തു
ലഖ്നൗ: മൂന്ന് മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ 17-കാരന് ബലാത്സംഗം ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ ഇറ്റാ ജില്ലയിലാണ് സംഭവം. കുഞ്ഞ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പ്രതിയെ ഇതുവരെ പൊലീസ് കണ്ടെത്തിയിട്ടില്ല. ഇയാള്‍ ഒളിവിലാണെന്ന് പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
കുഞ്ഞിനെ ഉറക്കിക്കിടത്തിയ ശേഷം സമീപത്തെ ഗ്രൗണ്ടില്‍ കളിക്കുന്ന കുട്ടികളെ നോക്കാന്‍ ഏല്‍പ്പിച്ച് അമ്മ പുറത്തുപോയിരിക്കുകയായിരുന്നു. അമ്മ തിരികെ വന്നപ്പോള്‍ കാണുന്നത് അയല്‍വാസിയായ 17-കാരന് കുഞ്ഞിന്റെ കരച്ചിലടക്കാന്‍ ശ്രമിക്കുന്നതാണ്.
കുട്ടി മലമൂത്രവിസര്‍ജനം നടത്തിയെന്നും പരിചരിക്കുകയായിരുന്നുവെന്നുമാണ് അമ്മയോട് 17-കാരന് പറഞ്ഞത്. തുടര്‍ന്ന് കുട്ടിയെ വൃത്തിയാക്കുമ്പോള്‍ സ്വകാര്യ ഭാഗങ്ങളില്‍ നിന്ന് ചോര വരുന്നത് കാണുകയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.
പതിനേഴുകാരനെതിരെ ബലാത്സംഗക്കുറ്റവും പോക്സോയും ചുമത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് രാജ് കുമാര്‍ സിങ് അറിയിച്ചു.