പാർട്ടിയെ ഗൺപോയിന്റിൽ നിർത്തുകയാണ്, പരാതി 24 മണിക്കൂറിനകം പിൻവലിക്കണമെന്ന് കുഞ്ഞാലിക്കുട്ടി; അന്ത്യശാസനം തള്ളി ഹരിത നേതാക്കൾ
മലപ്പുറം :എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെതിരായ പരാതി പിൻവലിക്കണമെന്ന് ഹരിത നേതാക്കൾക്ക് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ
അന്ത്യശാസനം.
24 മണിക്കൂറിനകം പരാതി പിൻവലിക്കണമെന്നാണ് പാണക്കാട് കുടപ്പനക്കൽ തറവാട്ടിൽ നടന്ന കൂടിക്കാഴ്ചയിൽ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടത്.
എന്നാൽ കുഞ്ഞാലിക്കുട്ടിയുടെ നിർദ്ദേഹം ഹരിത നേതാക്കൾ തള്ളി. നവാസിനെതിരെ നടപടിയെടുത്താൽ പരാതി പിൻവലിക്കാമെന്നാണ് വനിതാ നേതാക്കൾ പറഞ്ഞത്.
പാർട്ടിയെ ഗൺ പോയിൻറിൽ നിർത്തുകയാണെന്നും ആ ഗൺ ആദ്യം മാറ്റൂ എന്നിട്ട് ചർച്ച നടത്താമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞെന്നും മാധ്യമം റിപ്പോർട്ട് ചെയ്തു.
യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ, അബ്ദുറഹമാൻ രണ്ടത്താണി, എം.എസ്.എഫ് ദേശീയ അദ്ധ്യക്ഷൻ ടി.പി. അഷ്റഫലി എന്നിവരും ഹരിതയെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡൻറ് മുഫീദ തെസ്നിയും ജനറൽ സെക്രട്ടറി നജ്മ തബ്ഷീറയുംകൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു.