കുറ്റവാളിയുമായി കടുത്ത പ്രണയം, തടവറയില്‍നിന്ന് രക്ഷപ്പെടുത്തി സ്വന്തം വീട്ടിലൊളിപ്പിച്ചു, ജയിലുദ്യോഗസ്ഥ ഇപ്പോള്‍ ജയിൽപുള്ളി
യുകെയിലെ ഒരു ജയിൽ ഉദ്യോഗസ്ഥയുടെയും കുറ്റവാളിയുടെയും പ്രണയമാണ് ഇപ്പോൾ വാർത്തകളിൽ. കവർച്ചയ്ക്ക് തടവുശിക്ഷ അനുഭവിക്കുന്ന മൈക്കൽ സെഡ്ഡൺ എന്ന ജയിൽപുള്ളിയുമായി 33 കാരിയായ വനിതാ ജയിൽ ഓഫീസർ എറീക്കാ വിറ്റിങ്ഹാം ആണ് പ്രണയത്തിലായത്. എറീക്കാ 2017ൽ ജോലി ചെയ്യുന്ന ജയിലിലെത്തിയ മൈക്കൽ പെട്ടന്ന് ബന്ധം സ്ഥാപിക്കുകയായിരുന്നു.
റിപ്പോർട്ട് പ്രകാരം പ്രണയം കൂടിയപ്പോൾ എറീക്കാ മൈക്കലിനെ ജയിൽചാടാൻ സഹായിച്ചു. കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തോടെ ജയിൽ ചാടിയെന്നാണ് റിപ്പോർട്ട്. എന്നാൽ, മൈക്കലിനെ കണ്ടുപിടിക്കാൻ വൻ തിരച്ചിലാണ് നടന്നത്. അതെ സമയം എറീക്കാ രക്ഷപ്പെട്ട മൈക്കലിന് അഭയം നൽകുകയായിരുന്നു. പിന്നീട് പോലീസ് മൈക്കലിനെ നീണ്ട തിരച്ചിലിനൊടുവിൽ എറീക്കയുടെ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി. അങ്ങനെയാണ് മൈക്കൽ ജയിൽ ചാടിയത് എറീക്കയുടെ സഹായത്തോടെയാണ് എന്ന കാര്യം പുറത്തായത്.
ഇരുവരും ഇതോടെ ജയിലിൽ തന്നെ മടങ്ങിയെത്തി. മൈക്കൽ ജയിൽ ചാടിയ കുറ്റത്തിന് ഇനി അധികം ശിക്ഷ അനുഭവിക്കണം. അതെ സമയം എറീക്ക ജോലി ചെയ്തിരുന്ന ജയിലിൽ ഇനി ജയിൽപുള്ളിയായായാണ് താമസിക്കേണ്ടത