അഫ്ഗാനിസ്ഥാനിലെ ഭരണമാറ്റം ഇന്ത്യയ്ക്ക് തിരിച്ചടിയാകും; ജാഗ്രത പുലർത്തണമെന്ന് മുൻനയതന്ത്ര ഉദ്യോഗസ്ഥൻ
അഫ്ഗാനിസ്ഥാനിലെ ഭരണമാറ്റം ഇന്ത്യക്ക് തിരിച്ചടിയാകുമെന്ന് മുൻനയതന്ത്ര ഉദ്യോഗസ്ഥനും വിദേശകാര്യവിദഗ്ധനുമായ വേണു രാജാമണി. ഇന്ത്യ ജാഗ്രത പാലിക്കണമെന്നും വേണു രാജാമണി പറഞ്ഞു.
താലിബാൻ അഫ്ഗാനിസ്ഥാന് പിടിച്ചടക്കുമ്പോൾ ഏറ്റവുമധികം കോട്ടമുണ്ടാകുന്നത് ഇന്ത്യയ്ക്കായിരിക്കും. അഫ്ഗാനിലെ പുതിയ സംഭവവികാസങ്ങളിൽ ഏറ്റവും സന്തോഷിക്കുന്ന രാജ്യം പാകിസ്ഥാനാണ്. പാകിസ്ഥാന്റെ പിന്തുണയോടെയാണ് താലിബാന്റെ നീക്കം. അത് കൊണ്ട് ഇന്ത്യ ജാഗ്രത പുലർത്തണമെന്നും വേണു രാജാമണി വ്യക്തമാക്കി.
ഇന്ത്യക്ക് മാത്രമല്ല അഫ്ഗാനിസ്ഥാന്റെ ചുറ്റുപാടുമുള്ള എല്ലാ രാജ്യങ്ങൾക്കും താലിബാന്റെ നീക്കം ബുദ്ധിമുട്ടുണ്ടാക്കും. ലോകത്തെ പ്രധാന രാജ്യങ്ങൾക്കും താലിബാന്റെ നീക്കം പ്രശ്നമാണ്. എല്ലാ ഭീകരവാദികൾക്കുമുള്ള അഭയകേന്ദ്രമായിരുന്നു അഫ്ഗാനിസ്ഥാൻ. ആ സാഹചര്യം വീണ്ടും വന്നാൽ ഇന്ത്യയുൾപ്പെടെയുള്ള സമീപരാജ്യങ്ങളിൽ ഭീകരപ്രവർത്തനം വർദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ‘ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്’ പ്രഖ്യാപനം ഉടൻ ഉണ്ടാകും. അഫ്ഗാനിസ്ഥാനില്‍ യുദ്ധം അവസാനിച്ചെന്ന് താലിബാന് നേതാക്കള്‍ വ്യക്തമാക്കി. അഫ്ഗാന് ജനങ്ങള്‍ക്കും, മുജാഹിദുകള്ക്കും ഇന്ന് നല്ല ദിവസമാണെന്നും 20 വര്‍ഷത്തെ പരിശ്രമത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണ് വിജയമെന്നും വക്താവ് മുഹമ്മദ് നയീം പറഞ്ഞു. കാബൂള്‍ എംബസിയിലെ എല്ലാവരെയും അമേരിക്ക ഒഴിപ്പിച്ചു. ഇവരെ വിമാനത്താവളത്തില്‍ എത്തിച്ചു. ഇവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആറായിരം അമേരിക്കന്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്. അതേസമയം ആരെയും ഭീതിയിലാക്കരുതെന്ന് അനുയായികളോട് താലിബാന് നിര്‍ദേശം നല്കി. സാധാരണക്കാരുടെ ദൈനംദിന പ്രവൃത്തികള്‍ തടസപ്പെടുത്തരുതെന്നും നിര്‍ദേശം