കോഴിക്കോട് : യുവതിയെയും കുഞ്ഞിനെയും ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെയും അമ്മയെയും അറസ്റ്റ് ചെയ്തു. കീഴരിയൂര്‍ സ്വദേശിനി നിജിനയുടെയും (30) മകന് റുഡ്വിച്ചിന്റെയും മരണത്തിലാണ് ഭര്‍ത്താവ് ചാത്തമംഗലം വെള്ളന്നൂര്‍ സ്വദേശി രഖിലേഷ് (34), അമ്മ ലളിത (58) എന്നിവരെ അറസ്റ്റ് ചെയ്തത്.
ഒളിവിലായിരുന്ന ഇരുവരെയും അസിസ്റ്റന്റ് കമ്മിഷണര്‍ പി.കെ.രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. സ്ത്രീധനനിരോധന നിയമം, ആത്മഹത്യ പ്രേരണ, പീഡനം എന്നീ വകുപ്പുകളിലാണ് കേസ്സെടുത്തിരിക്കുന്നത്. 11 നാണ് നിജിനയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
അന്ന് രാവിലെ തിരൂരിലെ ഒരു മരണവീട്ടില്‍ പോയി തിരിച്ചുവന്നപ്പോള്‍ ഇരുവരെയും കാണാനില്ലായിരുന്നെന്നും പിന്നീടാണ് മൃതദേഹം കണ്ടതെന്നുമാണ് രഖിലേഷ് പറഞ്ഞത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുമ്ബോഴും പിന്നീട് സംസ്കാര ചടങ്ങുകളിലും രഖിലേഷും അമ്മയും എത്തിയിരുന്നില്ലെന്നും സ്ത്രീധനത്തിന്റെ കുറവ് പറഞ്ഞ് നിജിനയെ പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.