ദേശീയപാത വികസനത്തിന്റെ ഭാഗമായി ബി എസ് എൻ എൽ ടവർ പൊളിച്ചു മാറ്റി; ഓൺലൈൻ പഠനം തടസ്സപ്പെട്ടു
കാഞ്ഞങ്ങാട്: ബിഎസ്എൻഎൽ അധികൃതരുടെ അനാസ്ഥയും കെടുകാര്യസ്ഥതയും അവതാളത്തിലാക്കിയത് നൂറ് കണക്കിന് വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം ‘ ദേശീയപാത വികസനത്തിന്റെ ഭാഗമായി ബിഎസ്എൻഎൽ ടവർ പൊളിച്ചു മാറ്റിയതോടെ വിദ്യാർഥികളുടെ ഓൺലൈൻ പഠനവും നിരവധി ബി എസ് എൻ എൽ ഉപഭോക്താകളും വഴിമുട്ടി . നൂറു കണക്കിനു വിദ്യാർഥികളാണ് ദുരിതത്തിലായത്.
ടവർ പൊളിച്ചു മാറ്റിയതോടെ കാഞ്ഞങ്ങാട് സൗത്ത്, ആറങ്ങാടി, നിലാങ്കര, മാതോത്ത്, കൊവ്വൽ സ്റ്റോർ പ്രദേശങ്ങളിലാണു സിഗ്നൽ പ്രശ്നം ഉണ്ടായിരിക്കുന്നത്.
പകരം സംവിധാനം കാണാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നയമാണ് ബിഎസ്എൻഎൽ സ്വീകരിച്ചതെന്നു നാട്ടുകാർ ആരോപിച്ചു. കാഞ്ഞങ്ങാട് സൗത്തിലെ കെട്ടിടത്തിനു മുകളിലാണ് മൊബൈൽ ടവർ സ്ഥാപിച്ചിരുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി കെട്ടിടം പൊളിക്കേണ്ടി വന്നതോടെയാണ് ടവറും നീക്കേണ്ടി വന്നത്.