ക്വാട്ടേർസിൽ കയറി തലയ്ക്കടിച്ച്
പണം തട്ടിപറിച്ച കുപ്രസിദ്ധ ക്രിമിനൽ അറസ്റ്റിൽ
മഞ്ചേശ്വരം: ഉപ്പളയിലെ ബാർബർ തൊഴിലാളികളായ ഇതര സംസ്ഥാന തൊഴിലാളികൾ താമസി ക്കുന്ന ക്വാട്ടേർസിൽ കയറി അക്രമം നടത്തി പണം കവർന്ന കുപ്രസിദ്ധ ക്രിമിനൽ സംഘത്തിലെ ക്രിമിനൽ പിടിയിൽ.
ഉപ്പള മുളിഞ്ചയിലെ ബദരിയ മൻസിലിലെ പപ്പു എന്ന മുഹമ്മദ് ഇർഫാനെ (42) യാണ് മഞ്ചേശ്വരം പോലീസ് ഇൻസ്പെക്ടർ എ.സ ന്തോഷ് കുമാർ അറസ്റ്റു ചെയ്തത്. ഉപ്പളയി ലെ ബാർബർ തൊഴിലാളി ഉത്തർപ്രദേശ് സംബാർ മൺസൂർ പൂർ മാഫി ഷഗബാസ് പൂർകലയിലെ കല്ലുവിന്റെ മകൻ സായി ആലമി (34) ന്റെ പരാതിയിലാണ് കേസെടുത്തത്. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. മുറിയിൽ അതി ക്രമിച്ച് കയറിയ പ്രതി താമസക്കാരെ തലക്കടിച്ച് ആക്രമിച്ച ശേഷം ബാഗിൽ സൂക്ഷിച്ച് 26,000 രൂപയുമായി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഇൻസ്പെക്ടർ എ.സന്തോഷ് കുമാറിന്റെ നേ തൃത്വത്തിൽ എസ്.ഐ, സുരേന്ദ്രൻ, ഡവർ ഉണ്ണികൃഷ്ണൻ എന്നിവ ർ ചേർന്ന് പിൻതുടർന്ന് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. വധശ്രമം,, കവർച്ച , പിടിച്ചു പറി തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് പിടിയിലായ മുഹമ്മദ് ഇർഫാൻ . നാല് വർഷം ജയി വാസമനുഭവിച്ച് പുറത്തിറങ്ങിയതാണ്. അറസ്റ്റു ചെയ്ത് കോടതി യിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു