കാസർകോട്ട് കൂടുതൽ വാക്സിൻ ലഭ്യമാക്കാൻ ഇടപെടും,
അതിർത്തിയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും :
മന്ത്രി അഹ്മദ് ദേവർകോവിൽ
കാസർകോട്:കാസർകോട് ജില്ലയിൽ കൂടുതൽ കോവിഡ് വാക്സിൻ ലഭ്യമാക്കുന്നതിന് ആവശ്യമായ അടിയന്തര ഇടപെടൽ നടത്തുമെന്ന് തുറമുഖം, പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അതിർത്തി ജില്ലയായതിനാൽ കാസർകോട് കൂടുതൽ വാക്സിൻ അടിയന്തരമായ ലഭ്യമാക്കേണ്ടതിൻ്റെ ആവശ്യകത ബോധ്യപ്പെടുത്തും.കേരള കർണാടക
അതിർത്തിയിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നതിന് മുഖ്യമന്ത്രി തന്നെ ഇടപ്പെട്ട് സംസ്ഥാന തലത്തിൽ ആവശ്യമായ ചർച്ച ന നടത്തും. പ്രശ്ന പരിഹാരമുണ്ടാകും..
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എല്ലാവരുടേയും പിന്തുണ അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു ആരോഗ്യ വകുപ്പിൽ അടക്കം ജില്ലയിലെ ജീവനക്കാരുടെ അഭാവം പ്രതിസന്ധി സൃഷ്ടിക്കുന്നതായി ജനപ്രതിനിധികൾ മന്ത്രിയെ അറിയിച്ചു.
പട്ടികവർഗ മേഖലയിൽ ഓൺലൈൻ പഠനത്തിനുള്ള പ്രായോഗിക തടസ്സങ്ങൾ പരിഹരിക്കുന്നതിന് നിയോജക മണ്ഡലം അടിസ്ഥാനത്തിൽ യോഗം വിളിച്ചു ചേർക്കാൻ മന്ത്രി നിർദ്ദേശിച്ചു.രാഷ്ട്രീയ, സാമൂഹിക സന്നദ്ധ സംഘടനകളുടെയും വ്യവസായ പ്രമുഖരുടെയും പിന്തുണ ഓൺലൈൻ ഡിജിറ്റൽ സംവിധാനങ്ങൾ ലഭ്യമാക്കുന്നതിന് ഉറപ്പു വരുത്തണം വനാതിർത്തിയിലൂടെ കേബിൾ വലിക്കുന്നതിലുള്ള തടസ്സങ്ങൾ വനം വകുപ്പുമായി ചർച്ച ചെയ്ത് പരിഹരിക്കാം. വൈ ഫൈ കണക്ഷനുകളാണ് ഈ മേഖലയിൽ അഭികാമ്യമെന്നും മന്ത്രി പറഞ്ഞു.കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി പ്രവർത്തനം ആരംഭിക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി നടപടി സ്വീകരിക്കാമെന്നും മന്ത്രി പറഞ്ഞു
എം എൽ എ മാരായ എം.രാജഗോപാലൻ, എൻ എ നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡണ്ടുമാർ ഓൺലൈനിലുംഡി എം ഒ ഡോ. കെ ആർ രാജൻ ജില്ലാ സർവലൻസ് ഓഫീസർ ഡോ.എ.ടി. മനോജ് വാക്സിൻ നോഡൽ ഓഫീസർ ഡോ.മുരളീധരനല്ലൂരായ , ഡി ഡി ഇ കെ വി പുഷ്പ ഡപ്യുട്ടി കളക്ടർ കെ.രവികുമാർ തുടങ്ങിയവർ നേരിട്ടും യോഗത്തിൽ സംബന്ധിച്ചു.