കാറിലെത്തിയ സംഘം പ്രവാസിയെ തട്ടിക്കൊണ്ടുപോയി: പിന്നില്‍ കൊടുവള്ളിയിലെ സ്വര്‍ണക്കടത്ത് സംഘം
കോഴിക്കോട്: സ്വര്‍ണ്ണക്കടത്തില്‍ വീണ്ടും തട്ടിക്കൊണ്ടുപോകല്‍. കൊയിലാണ്ടി സ്വദേശിയായ പ്രവാസിയെ തട്ടിക്കൊണ്ടുപോയി. ഹനീഫ എന്നയാളെയാണ് തട്ടിക്കൊണ്ടുപോയത്. കൊടുവള്ളിയില്‍ നിന്നുള്ള സ്വര്‍ണ്ണക്കടത്ത് സംഘമാണ് ഇതിന് പിന്നിലെന്നാണ് വിവരം.
ഇന്നലെ അര്‍ധരാത്രിക്ക് ശേഷമാണ് സംഭവമുണ്ടായത്. രാത്രി ഒരുമണിയോടെ സംഭവമുണ്ടായി എന്നാണ് പോലീസ് നല്കുന്ന വിവരം. കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടു പോയത്. ഹനീഫ വിദേശത്ത് നിന്ന് എത്തിയിട്ട് കുറച്ചുനാളായി.
ഹനീഫയുടെ സഹോദരന് അലി ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വര്‍ണ്ണടത്ത് സംഘവുമായി ബന്ധമുള്ള തട്ടിക്കൊണ്ടുപോകലിന്റെ തുടര്‍ച്ചയായാണ് പോലിസും നാട്ടുകാരും ഇതിനെ വിലയിരുത്തുന്നത്.